നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മോശമായി ചിത്രീകരിക്കുന്നതിനെ ചങ്കൂറ്റത്തോടെ നേരിടണം; കരയാനാണെങ്കിൽ ഞാനൊക്കെ എത്ര കരയണം' ഷാഹിദ കമാൽ

  'മോശമായി ചിത്രീകരിക്കുന്നതിനെ ചങ്കൂറ്റത്തോടെ നേരിടണം; കരയാനാണെങ്കിൽ ഞാനൊക്കെ എത്ര കരയണം' ഷാഹിദ കമാൽ

  വനിതാ മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

  ഷാഹിദ കമാൽ

  ഷാഹിദ കമാൽ

  • News18
  • Last Updated :
  • Share this:
   കൊല്ലം: സ്ത്രീകളെ അശ്ലീലമായി കമന്റ് ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും എന്നാൽ കരഞ്ഞു പരാതി പറയാനാണെങ്കിൽ താനൊക്കെ എത്ര കരയണമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ. വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ ആയിരുന്നു ഷാഹിദ കമാൽ ഇങ്ങനെ പറഞ്ഞത്. ഫേസ്ബുക്കിലാണ് ഷാഹിദ കമാൽ പ്രതികരണവുമായി രംഗത്തെത്തിയത്.

   ഷാഹിദ കമാലിനന്റെ ഫേസ്ബുക്ക് പോസ്റ്റ്,   'സ്ത്രീകളെ അശ്ലീലമായി കമന്റ് ചെയ്യുന്നതിനോട് എനിക്ക് വ്യക്തിപരമായി യോജിപ്പില്ല. അത് ഏത് സ്ത്രീകളെപ്പറ്റി ആയാലും. മന്ത്രിമാരായ ശ്രീമതി കെ.കെ.ഷൈലജ ടീച്ചറേയും ശ്രീമതി .ജെ. മേഴ്സികുട്ടിയമ്മയേയും പോലെ സർവ്വാദരണീയരായ വനിതകളെ എത്ര മോശമായി ചിത്രീകരിച്ചു. പക്ഷേ, അവർ അതിനെയൊക്കെ എത്ര ചങ്കൂറ്റത്തോടെയാണ് നേരിട്ടത്. അതാണ് സ്ത്രീകൾ ചെയ്യേണ്ടത്. കരഞ്ഞു പരാതി പറയാനാണങ്കിൽ ഞാനൊക്കെ എത്ര കരയണം.

   പിന്നെ നിയമപരമായി നേരിടുകയാണ് വേണ്ടത്.'

   വനിതാ മാധ്യമപ്രവർത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബർ പോരാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
   Published by:Joys Joy
   First published:
   )}