ജാമ്യത്തിലിറങ്ങിയ സവാദിനു ആലുവ സബ് ജയിൽ പടിക്കൽ ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകി. സവാദ് പുറത്തിറങ്ങിയപ്പോൾ മാലയിട്ടാണ് സംഘടനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നൽകിയതെന്ന് ആരോപിച്ച് അസോസിയേഷൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.
തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് എന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പിന്നാലെ യുവതി തന്നെ സംഭവം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുകയായിരുന്നു.
advertisement
KSRTC ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് ജാമ്യം
യുവതിയുടെ അടുത്ത് വന്നിരുന്ന യുവാവ് ഒരു കൈ കൊണ്ട് ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു എന്ന് യുവതി ആരോപിച്ചിരുന്നു