KSRTC ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് ജാമ്യം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് യാത്രക്കാരിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു പരാതി.
യുവതി പ്രശ്നമുണ്ടാക്കിയതോടെ ബസിൽ നിന്നിറങ്ങിയോടിയ സവാദിനെ കണ്ടക്ടറിന്റെ ഇടപെടലിൽ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവം വിവരിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിരുന്നു.
യുവതിയുടെ അടുത്ത് വന്നിരുന്ന യുവാവ് ഒരു കൈ കൊണ്ട് ഉരസുകയും കുറച്ച് കഴിഞ്ഞതോടെ പാന്‍റിന്‍റെ സിബ്ബ് തുറന്ന് നഗ്നത പ്രദർശിപ്പിക്കുയും സ്വയം ഭോഗം ചെയ്യുകയും ചെയ്തു എന്ന് യുവതി ആരോപിച്ചിരുന്നു. അതേസമയം യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ അറിയിച്ചു.
advertisement
ജയിലിൽ നിന്നും ഇറങ്ങുന്ന സവാദിനെ ഹാരം ഇട്ട് സ്വീകരിക്കുവാൻ സംഘടനാ അംഗങ്ങളെല്ലാം ആലുവ സബ് ജയിലിന്റെ മുന്നിൽ വരണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
Location :
Kochi,Ernakulam,Kerala
First Published :
June 03, 2023 3:40 PM IST