സഹോദരിമാരായ പെൺകുട്ടികളെ ഇവരുടെ വീട്ടിൽ വച്ചാണ് വാസുദേവൻ ഉപദ്രവിച്ചത്. പെൺകുട്ടികളുടെ മരണപ്പെട്ട മുത്തച്ഛന്റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു. മൂത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. ഇളയ കുട്ടിയെയും ഇയാൾ ഉപദ്രവിക്കുകയായിരുന്നു.
സ്കൂളിൽ വിഷാദത്തിൽ ഇരുന്ന കുട്ടിയോട് ടീച്ചർ കാര്യങ്ങൾ തിരക്കിയ ശേഷം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇവർ നടത്തിയ കൗണ്സിലിംഗിൽ ആണ് ഇളയ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന ഉള്ളതായി കുട്ടി കൗൺസിലിംഗിൽ പറയുകയും ചെയ്തിട്ടുണ്ട്.
advertisement
ചൈൽഡ് ലൈൻ അധികൃതർ വിവരം അയിരൂർ പോലീസിൽ അറിയിച്ചതിന് പിന്നാലെയാണ് വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് മേൽ പോക്സോ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സഹോദരിമാരായ രണ്ട് കുട്ടികളെ ഇയാൾ നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി അയിരൂർ പൊലീസ് അറിയിച്ചു.