ആദ്യ ഭാര്യയുടെ കൂട്ടുകാരിയെ രണ്ടാം ഭാര്യയാക്കി; മറ്റു ബന്ധമെന്ന സംശയത്തിൽ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ശാരിയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർക്കും പൊലീസിനും ഉണ്ടായ സംശയമാണ് കൊലപാതകത്തിന്‍റെ ചുരുളഴിയാൻ സഹായിച്ചത്
കൊച്ചി: രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചോറ്റാനിക്കര എരുവേലി പാണക്കാട്ട് ഷൈജുവിനെയാണ്(37) പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് രാത്രിയിലാണ് ഷൈജു രണ്ടാം ഭാര്യ ശാരിയെ(37) കൊലപ്പെടുത്തിയത്.
ഭാര്യ കുഴഞ്ഞുവീണതാണെന്ന് പറഞ്ഞ് സുഹൃത്തുക്കളുടെ സഹായത്തോടെ ഷൈജു ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. ശാരിയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർക്കുണ്ടായ സംശയമാണ് കൊലപാതകത്തിന്‍റെ ചുരുളഴിയാൻ സഹായിച്ചത്. ശാരിയുടെ മരണത്തിലുള്ള സംശയം ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു.
സംശയം തോന്നി ഷൈജുവിനെ ചോദ്യം ചെയ്തപ്പോൾ, ഭാര്യ തൂങ്ങിമരിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട് കുഴഞ്ഞുവീണതാണെന്നും പറഞ്ഞു. മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്ന് ഷൈജുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിൽ ഷൈജു, ഭാര്യയെ കൊന്നതാണെന്ന് സമ്മതിക്കുകയായിരുന്നു.
advertisement
Also Read- കിണറിന് മുകളിൽ ഒരു ടവൽ; എടുക്കാൻ എത്തിയ പ്പോൾ 36 ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ ജഡം കിണറ്റിൽ
ആദ്യ ഭാര്യയുടെ സുഹൃത്തായിരുന്ന ശാരിയുമായി ഷൈജു പ്രണയത്തിലാകുകയായിരുന്നു. 13 വർഷമായി ഇവർ ഒരുമിച്ചാണ് താമസിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഇരുവരും വിവാഹിതരായി. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ശാരിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന ഷൈജുവിന്‍റെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ ഷൈജുവിനെ റിമാൻഡ് ചെയ്തു.
Location :
Kochi,Ernakulam,Kerala
First Published :
December 28, 2023 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആദ്യ ഭാര്യയുടെ കൂട്ടുകാരിയെ രണ്ടാം ഭാര്യയാക്കി; മറ്റു ബന്ധമെന്ന സംശയത്തിൽ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ