TRENDING:

സഹോദരിയുടെ വീട്ടിൽ യുവതിയുടെ മരണം; ഒളിവിലായിരുന്ന സഹോദരി ഭർത്താവ് പിടിയിൽ

Last Updated:

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്‌സായിരുന്ന ഹരികൃഷ്ണ (25) അവിവാഹിതയാണ്. കുട്ടികളെ നോക്കാനായാണ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് സൂചനയുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സഹോദരിയുടെ വീട്ടിൽ യുവതിയുടെ മരണം; ഒളിവിലായിരുന്ന സഹോദരി ഭർത്താവ് പിടിയിൽആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സഹോദരി ഭർത്താവ് പിടിയില്‍. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭര്‍ത്താവായ രതീഷിനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയിൽ ചെങ്ങണ്ടയിലെ ബന്ധു വീട്ടില്‍ നിന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചേർത്തല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.
advertisement

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്‌സായിരുന്ന ഹരികൃഷ്ണ (25) അവിവാഹിതയാണ്. കുട്ടികളെ നോക്കാനായാണ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് സൂചനയുണ്ട്. ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. . ഫോൻസിക് പരിശോധന പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു മാറ്റി.

Also Read- ഇസ്രായേലും കൊയിലാണ്ടിയും തമ്മില്‍ ബന്ധമില്ല; പക്ഷേ, ആറ് വർഷം മുമ്പേ 'പെഗാസസ്' ഉണ്ട്

advertisement

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഹരികൃഷ്ണയുടെ സഹോദരി. വെള്ളിയാഴ്ച സഹോദരിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.

കൊച്ചിയിലെ സ്ത്രീധന പീഡനം: യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു

സ്ത്രീധനത്തിന്റെ പേരിൽ  ഭാര്യയേയും ഭാര്യാ പിതാവിനേയും  മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ക്രൂരമായ മർദ്ദനത്തിന്റെ വാർത്ത ന്യൂസ് 18നാണ് പുറത്തുവിട്ടത്.

advertisement

ആദ്യ പരാതിയിൽ  ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രം ചുമത്തിയാണ് യുവതിയുടെ  ഭർത്താവ് പച്ചാളം പനച്ചിക്കൽ വീട്ടിൽ ജിപ്സ്ൺ പീറ്ററിനെതിരെ കേസെടുത്തിരുന്നത്.  കമ്മീഷണർ ഓഫീസിൽ പെൺകുട്ടി  നേരിട്ട് ചെന്ന് മൊഴി നൽകിയതിന് പിന്നാലെയാണ് പുതിയ കേസ് എടുത്തത്.  കർശന നടപടിക്ക്  കമ്മീഷണർ നിർദേശം നൽകിയത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ  ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.

ഭർത്താവ് ജിപ്സണെ കൂടാതെ, ഇയാളുടെ മാതാപിതാക്കളും പ്രതികളാകും. ക്രൂരമായ പീഡനത്തിന്റെ വിവരങ്ങൾ  മാധ്യമങ്ങളിൽ വാർത്തയായതോടെ പൊലീസ് നടപടിയും വേഗത്തിലായി. വിഷയത്തിൽ ഇടപെട്ട വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവിധ രാഷ്ട്രീയ  കക്ഷിനേതാക്കളും പിന്തുണയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. ശരിയായ  രീതിയിൽ പോലീസ് അന്വേഷണം നടത്തണമെന്ന്  നാട്ടുകാർ  രൂപീകരിച്ച ആക്ഷൻ കൗൺസിൽ  ആവശ്യപ്പെട്ടു.

advertisement

വനിതാ ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം പതിവാക്കിയ 47കാരൻ അറസ്റ്റിൽ

പരിയാരത്തെ സർക്കാർ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുന്നയാൾ അറസ്റ്റിലായി. തളിപ്പറമ്പ് ചിറവക്ക് സ്വദേശി പി. എം. സുനിലാണ് (47) പിടിയിലായത്. മുമ്പ് നവ ദമ്പതിമാരുടെ ആദ്യരാത്രി കാണാൻ ഒളിഞ്ഞിരുന്ന സംഭവത്തിൽ ഇയാൾ പയ്യന്നൂരിൽ പിടിയിലായിരുന്നു.

പരിയാരത്തെ മെഡിക്കൽ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം നഗ്നതാ പ്രദർശനം നടത്തിയതോടെ വ്യാപക പരാതി ഉയർന്നു. നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യങ്ങൾ ചിലർ ചിത്രീകരിച്ച് പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പ്രതിക്കായി പോലീസ് തെരച്ചിൽ നടത്തി വരുകയായിരുന്നു.

advertisement

കഴിഞ്ഞ ജനുവരിയിലാണ് പയ്യന്നൂരിൽ നവദമ്പതിമാരുടെ ആദ്യ രാത്രി കാണാൻ ഒളിഞ്ഞിരുന്ന് ഉറങ്ങിപ്പോയ സുനിലിനെ നാട്ടുകാർ പിടികൂടിയത്. പാലക്കാട് നിന്ന് വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വീട്ടിൽ എത്തുന്നതിനു മുൻപ് ഇയാൾ ഏണി ഉപയോഗിച്ച് വീടിന് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. എന്നാൽ നവദമ്പതിമാർ എത്താൻ വൈകിയതോടെ ഇയാൾ ഉറങ്ങിപ്പോയി. വീട്ടിലെത്തിയ നവവധു പ്രതിയുടെ കൂർക്കം വലി കേട്ട് ഭയന്ന ആൾക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു. അന്ന് പോലീസ് എത്തി ഇയ്യാളെ കസ്റ്റഡിയിൽ എടുത്തു.

Also Read- കോഴിക്കോട് കട്ടിപ്പാറയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കായികാധ്യാപകൻ കസ്റ്റഡിയിൽ

സർക്കാർ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിന് സമീപത്ത് നിന്നുള്ള നഗ്നതാപ്രദർശനം വിദ്യാർത്ഥിനികൾക്കിടയിൽ ഭീതി പരത്തിയിരുന്നു. പരിയാരം സി ഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിൻസിപ്പൽ എസ് ഐ രൂപ മധുസൂധനൻ എഎസ്ഐ മാരായ നൗഫൽ, റൗഫ് തുടങ്ങിയ വരും സംഘത്തിലുണ്ടായിരുന്നു

മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹോദരിയുടെ വീട്ടിൽ യുവതിയുടെ മരണം; ഒളിവിലായിരുന്ന സഹോദരി ഭർത്താവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories