• HOME
 • »
 • NEWS
 • »
 • crime
 • »
 • PHYSICAL EDUCATION TEACHER IN CUSTODY FOR MOLESTING GIRL STUDENT IN KOZHIKODE

കോഴിക്കോട് കട്ടിപ്പാറയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കായികാധ്യാപകൻ കസ്റ്റഡിയിൽ

കായിക താരമായ വയനാട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോഴിക്കോട്: കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായിക അധ്യാപകന്‍ പോലീസ് കസ്റ്റഡിയില്‍. കോടഞ്ചേരി സ്വദേശി വി ടി മനീഷിനെയാണ് താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കായിക താരവും വയനാട് സ്വദേശിനിയുമായ വിദ്യാർത്ഥിനിയെ ശാരീരിക ഉപദ്രവമേൽപ്പിക്കുകയും, ഫോണിലൂടെ അശ്ലീലവും, അസഭ്യവും പറയുകയും ചെയ്ത പരാതിയിലാണ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

  നേരത്തെ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ കായിക താരമായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന വി ടി മിനീഷിനെ പിന്നീട് താമരശ്ശേരി രൂപതക്ക് കീഴിലെ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നിയമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ നാട്ടുകാര്‍ സ്‌കൂള്‍ മാനേജറായ പള്ളി വികാരി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.

  കോഴിക്കോട് ബാലുശ്ശേരിയിൽ ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ പീഡനശ്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

  ഓട്ടോറിക്ഷയിൽ യുവതിക്ക് നേരെ പീഡനശ്രമം. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ പീഡനശ്രമത്തിനിടെ ഓ​ട്ടോ​യി​ല്‍​നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​ യുവതിക്ക് പരിക്കേറ്റു. ക​ഴി​ഞ്ഞ ദി​വ​സം വ​ട്ടോ​ളി ബ​സാ​ര്‍ - കി​നാ​ലൂ​ര്‍ റോ​ഡി​ലാ​ണ് സം​ഭ​വം.

  Also Read- കണ്ണൂർ മുട്ടത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർദ്ധിക്കുന്നു; നാണക്കേട് ഭയന്ന് പരാതി നൽകാതെ രക്ഷിതാക്കൾ

  യുവതിയെ ആക്രമിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈ​വ​ര്‍ പ​ന​ങ്ങാ​ട് കൂ​നേ​ല്‍ മാ​ക്കൂ​ല്‍ സു​ബീ​ഷി​നെ​ (38) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട്ടോ​ളി ബ​സാ​റി​ലേ​ക്ക് ഓ​ട്ടോ​യി​ല്‍ ക​യ​റി​യ യു​വ​തി​യോ​ട് ഓട്ടോ ഡ്രൈ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റുകയായിരുന്നു.

  ഇതോടെ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോയി. തു​ട​ര്‍​ന്ന്​ ഏ​ര്‍​വാ​ടി മു​ക്കി​ലെ​ത്തി​യ​പ്പോ​ള്‍ യുവതി ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

  അതേസമയം, പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ് ചെയ്ത ഓട്ടോ ഡ്രൈവർ സുബീഷിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.

  പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; പ്രതിയെത്തിയത് മഴക്കോട്ട് ധരിച്ച്

  കനത്ത മഴയ്ക്കിടെ വീട്ടിലേക്ക് അതിക്രമിച്ചയാൾ വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് ഞായറാഴ്ച പുലര്‍ച്ചെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു. മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് വീട്ടമ്മ പൊലീസിനോട് പറഞ്ഞത്.

  Also Read- Raj Kundra| രാജ് കുന്ദ്ര നൂറിലധികം പോൺ വീഡിയോകൾ നിർമിച്ചു; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

  പുലർച്ചെ വീടിന്റെ മുൻവശത്തെ വാതിലിലൂടെ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടമ്മയെ ബലമായി പിടിച്ചു തള്ളിയശേഷം റബ്ബര്‍ പന്ത് വായില്‍ തിരുകി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. കുതറിമാറിയ ഇവർ കനത്ത മഴയ്ക്കിടെ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതി പുറത്തേക്ക് വന്ന് ഇരുട്ടില്‍ മറഞ്ഞുവെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് മുഖം ഭിത്തിയിലിടിച്ച് പരിക്കേറ്റു.

  ഇവരുടെ വീടിന്റെ തൊട്ടടുത്താണ് മകളും കുടുംബവും താമസിക്കുന്നത്. മഴയായതിനാല്‍ ബഹളം വച്ചെങ്കിലും ആരും കേട്ടില്ല. പ്രധാന വഴിയില്‍നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് വീട്ടമ്മയുടെ വീട്. മുൻ പരിചയമുള്ളയാളായിരിക്കാം ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

  നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കുന്നത്തുനാട് പൊലീസ് പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. പെരുമ്പാവൂര്‍ ഡിവൈ എസ് പി ഇ പി റെജി, ഇൻസ്പെക്ടർ വി ടി ഷാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
  Published by:Anuraj GR
  First published:
  )}