TRENDING:

ഒപ്പിടാൻ കുനിഞ്ഞ വീട്ടമ്മയുടെ ചിത്രം മൊബൈലിൽ പകർത്തിയ സഹകരണ ബാങ്ക് ജീവനക്കാരന് എതിരെ കേസ്

Last Updated:

കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂര്‍: പേപ്പറിൽ ഒപ്പിടാൻ കുനിഞ്ഞതിനിടെ വീട്ടമ്മയുടെ സ്വകാര്യ ഭാഗങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ബാങ്ക് ജീവനക്കാരനെതിരെ കേസ്. കൂത്തുപറമ്പ് സഹകരണ അര്‍ബന്‍ ബാങ്ക് ജൂനിയര്‍ ക്ലര്‍ക്ക് കൈവേലിക്കല്‍ സ്വദേശി ഷിജിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി ജാമ്യക്കാരനായ ഭർത്താവിന് നോട്ടീസ് നൽകാൻ എത്തിയതായിരുന്നു ബാങ്കിലെ ജൂനിയർ ക്ലർക്കും പ്യൂണും.
advertisement

Also read-‘വിൻഡോ സീറ്റിനെ കുറിച്ചുള്ള തർക്കം മാത്രമായിരുന്നു’; യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ

ഭർത്താവ് സ്ഥലത്തില്ലാത്തതിനാൽ വീട്ടമ്മയാണ് നോട്ടീസ് കൈപ്പറ്റിയത്. ബാങ്ക് ജീവനക്കാർ നൽകിയ പേപ്പറിൽ ഒപ്പിടാൻ കുനിഞ്ഞതിനിടെ വീട്ടുമുറ്റത്തുനിന്ന ഷിജിൻ മൊബൈലിൽ സ്വകാര്യ ഭാഗം പകർത്തുകയായിരുന്നുവെന്നാണ് കേസ്. ക്യാമറ ഓൺ ചെയ്തു വെച്ചത് ശ്രദ്ധയിൽപ്പെട്ട മകൾ ബഹളം വെച്ചു. ഇതിനെ തുടർന്ന് ജീവനക്കാരൻ മൊബൈൽ ഫോൺ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തു. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒപ്പിടാൻ കുനിഞ്ഞ വീട്ടമ്മയുടെ ചിത്രം മൊബൈലിൽ പകർത്തിയ സഹകരണ ബാങ്ക് ജീവനക്കാരന് എതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories