‘വിൻഡോ സീറ്റിനെ കുറിച്ചുള്ള തർക്കം മാത്രമായിരുന്നു'; യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ
- Published by:Sarika KP
- news18-malayalam
Last Updated:
വിൻഡോ സീറ്റിൽ ഇരിക്കുന്ന സമയത്ത് നടി അത് തന്റെ സീറ്റാണെന്ന് പറഞ്ഞു വന്നുവെന്നും തുടർന്ന് അതുമായി ബന്ധപ്പെട്ട് ചെറിയ തർക്കങ്ങൾ ആ സമയത്ത് ഉണ്ടായെന്നും ഇയാൾ പറയുന്നു.
വിമാനയാത്രയ്ക്കിടെ യുവനടിയോട് സഹയാത്രികന്‍ മോശമായി പെരുമാറിയെന്ന കേസിൽ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശൂർ സ്വദേശിയാണ് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്ന് ഇയാള്‍ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് ദുരനുഭവമുണ്ടായെന്നാണ് നടിയുടെ പരാതി. ഇതിനെ തുടർന്ന് സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നെടുമ്പാശേരി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
എന്നാൽ അങ്ങനെയൊരു സംഭവം വിമാനത്തിൽ ഉണ്ടായിട്ടില്ല എന്നാണ് പ്രതി സ്ഥാനത്ത് നിൽക്കുന്നയാളുടെ ജാമ്യാപേക്ഷയിൽ പറയുന്നത്. ഗ്രൂപ്പ് ടിക്കറ്റിലാണ് താൻ വിമാനത്തിൽ യാത്ര ചെയ്തത്. വിൻഡോ സീറ്റിൽ ഇരിക്കുന്ന സമയത്ത് നടി അത് തന്റെ സീറ്റാണെന്ന് പറഞ്ഞു വരുന്നത്. തുടർന്ന് അതുമായി ബന്ധപ്പെട്ട് ചെറിയ തർക്കങ്ങൾ ആ സമയത്ത് ഉണ്ടായി. എന്നാൽ വിമാനത്തിലെ ജീവനക്കാർ എത്തി ആ പ്രശ്നം പരിഹരിക്കുകയും നടിക്ക് മറ്റൊരു സീറ്റ് നൽകുകയും ചെയ്തതായി പരാതിക്കാരൻ മുൻകൂർ ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചു.
advertisement
ഇതിനുശേഷം പരാതി ഒന്നുമുണ്ടായില്ലെന്നും എന്നാൽ പിന്നീട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് കണ്ടപ്പോഴാണ് സംഭവം മനസ്സിലാക്കുന്നതെന്നും ഇയാൾ പറയുന്നു. വിമാനം മുംബൈയിൽ നിന്ന് കൊച്ചിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് ഈ സംഭവം ഉണ്ടായതെന്നും അതിനാൽ മുംബൈ പൊലീസിന്റെ അധികാര പരിധിയിലാണ് കേസ് വരുന്നതെന്നും ഇയാൾ ചൂണ്ടിക്കാട്ടി.
Location :
Kochi,Ernakulam,Kerala
First Published :
October 12, 2023 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
‘വിൻഡോ സീറ്റിനെ കുറിച്ചുള്ള തർക്കം മാത്രമായിരുന്നു'; യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ