TRENDING:

പത്തനംതിട്ടയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; മഹിളാമോർച്ച നേതാവടക്കം മൂന്നു പേർക്കെതിരെ കേസ്

Last Updated:

പാലത്തിൽ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അനുപമയും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും പാലത്തിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: വഴക്കുന്നത്ത് വിദ്യാർഥികൾക്ക് നേരെ ഉണ്ടായ സദാചാര ആക്രമണത്തിൽ മഹിലാമോര്‍ച്ച നേതാവടക്കം മൂന്നു പേർക്കെതിരെ കേസെടുത്ത്. മഹിളാമോർച്ച ആറന്മുള മണ്ഡലം സെക്രട്ടറി അനുപമ, ഭർത്താവ് സുജിത്ത്, സഹോദരൻ അനു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
advertisement

വിദ്യാർഥികള്‍ ആക്രമിച്ചെന്ന് കാണിച്ച് ഇവർ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. അയിരൂര്‍ സ്വദേശികളാണ് അനുപമയും കുടുംബവും. പാലത്തിൽ ഒന്നിച്ചിരുന്ന വിദ്യാര്‍ത്ഥികളെ അനുപമയും സംഘവും ക്രൂരമായി മര്‍ദ്ദിക്കുകയും പാലത്തിൽ നിന്നും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

Also Read-പാലായിൽ ആഫ്രിക്കന്‍ പന്നി പനി സ്വീകരിച്ചു; ഫാമിലെ പന്നികളെ കൊന്നു

വാഴക്കുന്നത്തെ അക്വഡേറ്റ് പാലത്തിൽ നിൽക്കുകയായിരുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. പാലത്തിന്റെ മുകളിൽ നിന്ന വിദ്യാർത്ഥികളെ കാറിലെത്തിയ ഒരു സ്ത്രീയും പുരുഷനും ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി.

advertisement

Also Read-പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞും വള്ളം കത്തിച്ചും മത്സ്യത്തൊഴിലാളികൾ; വിഴിഞ്ഞം സമരം നൂറാംദിനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിദ്യാര്‍ത്ഥികൾ പകര്‍ത്തിയ മൊബൈൽ ദൃശ്യങ്ങൾ വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അനുപമയേയും ബന്ധുക്കളേയും തിരിച്ചറിഞ്ഞതും കേസിൽ പ്രതി ചേര്‍ത്തതും. അക്രമത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; മഹിളാമോർച്ച നേതാവടക്കം മൂന്നു പേർക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories