പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞും വള്ളം കത്തിച്ചും മത്സ്യത്തൊഴിലാളികൾ; വിഴിഞ്ഞം സമരം നൂറാംദിനം
- Published by:Naseeba TC
- news18-malayalam
Last Updated:
സമരക്കാർ പൊലീസ് ബാരിക്കേഡുകൾ കടലിലേക്ക് ഒഴുക്കി
തിരുവനന്തപുരം: നൂറാം ദിവസം സമരം ശക്തമാക്കി വിഴിഞ്ഞം സമരസമിതി. വിഴിഞ്ഞത്ത് കടലിൽ വള്ളം കത്തിച്ചും പൊലീസ് ബാരിക്കേഡുകൾ കടലിൽ വലിച്ചെറിഞ്ഞുമാണ് മത്സ്യത്തൊഴിലാളികൾ പ്രതിരഷേധിച്ചത്. സമരത്തെ നേരിടാൻ ആയിരത്തി അഞ്ഞൂറിലധികം പൊലീസാണ് ക്യാംപ് ചെയ്യുന്നത്.
സമരക്കാർ പൊലീസ് ബാരിക്കേഡുകൾ കടലിലേക്ക് ഒഴുക്കി. സമരത്തിന്റെ നൂറാം ദിവസമായ ഇന്ന് കടൽമാർഗവും കരമാർഗവും തുറമുഖം ഉപരോധിച്ചുള്ള സമരമാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്നത്. പ്രതിഷേധസൂചകമായാണ് സമരക്കാർ കടലിൽ വള്ളത്തിന് തീയിട്ടിത്. സമരപ്പന്തലിൽ ഒത്തുകൂടിയ ശേഷം ആയിരുന്നു തുറമുഖത്തേക്കുള്ള പ്രതിഷേധ മാർച്ച്.
പോലീസ് ബാരിക്കേടുകൾ തള്ളി നീക്കിക്കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പ്രതിഷേധക്കാർ തുറമുഖ കവാടത്തിലേക്ക് ഇരച്ചുകയറി. അതിനിടെപ്രതിഷേധം കടിപ്പിക്കുന്നതിന്റെ സൂചന നൽകി മത്സ്യബന്ധന ബോട്ടിന് ചിലർ തീയിട്ടു. വൈദികർ ഉൾപ്പെടെയുള്ളവർ ബോട്ടിൽ നിന്ന് കടലിലേക്ക് എടുത്തുചാടി പ്രതിഷേധത്തിന്റെ ഭാഗമായി.
advertisement
മുഖ്യമന്ത്രി പിണറായി വിജയൻ സമരവുമായി ബന്ധപ്പെട്ട നടത്തുന്ന പ്രസ്താവനകൾവ്യാജമാണെന്ന്ഫാദർ യൂജിങ് പെരേര ന്യൂസ് 18 നോട് പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2022 12:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പൊലീസ് ബാരിക്കേഡുകൾ കടലിലെറിഞ്ഞും വള്ളം കത്തിച്ചും മത്സ്യത്തൊഴിലാളികൾ; വിഴിഞ്ഞം സമരം നൂറാംദിനം


