TRENDING:

ട്രെയിനിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ

Last Updated:

മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍ഗോഡ്: ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പള്ളി വികാരിയെ കാസർഗോഡ് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് ട്രെയിനില്‍ വെച്ച് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം.
advertisement

Also Read- കൊല്ലത്ത് 13 കാരിയെ പീഡിപ്പിച്ച 61കാരൻ അറസ്റ്റിൽ‌; വിവരം പുറത്തായത് സ്കൂൾ കൗൺസിലിങ്ങിൽ

മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. 48 വയസുകാരനായ ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു.

Also Read- പൊലീസെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറി മോഷണം നടത്തിയ നിയമവിദ്യാർഥിനിയും സുഹൃത്തുക്കളും അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുവതി ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ കാസർഗോഡ് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിനിൽ യുവതിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച പള്ളി വികാരി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories