കൊല്ലത്ത് 13 കാരിയെ പീഡിപ്പിച്ച 61കാരൻ അറസ്റ്റിൽ‌; വിവരം പുറത്തായത് സ്കൂൾ കൗൺസിലിങ്ങിൽ

Last Updated:

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയും സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു

കൊല്ലം ചടയമംഗലത്ത് 13കാരിയെ ലൈംഗികമായി പീഡിപ്പിച്ച 61 കാരൻ അറസ്റ്റിൽ. ചടയമംഗലം പൊലീസാണ് ആയുർ ഇളവക്കോട് ചരുവിള പുത്തൻവീട്ടിൽ സുന്ദരൻ ആചാരി യെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. 2022 ലാണ് സംഭവം നടക്കുന്നത്.
പ്രതി പെൺകുട്ടിക്ക് വള വാങ്ങുവാനായി പൈസ കൊടുക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു. തുടർന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ പെൺകുട്ടി അധ്യാപകരോട് വിവരം പറയുകയും സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു.
തുടർന്ന് ചൈൽഡ് ലൈനിൽ നിന്നും ചടയമംഗലം പൊലീസിന് പരാതി കൈമാറി. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പൊലീസ് പ്രതിയെ ആയൂരിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് 13 കാരിയെ പീഡിപ്പിച്ച 61കാരൻ അറസ്റ്റിൽ‌; വിവരം പുറത്തായത് സ്കൂൾ കൗൺസിലിങ്ങിൽ
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement