നിലമ്പൂരിൽ നിന്നും അടുത്ത ദിവസം രാത്രി ഉത്തരേന്ത്യയിലേക്ക് ട്രെയിൻ ഉണ്ടെന്ന് സക്കീർ എടവണ്ണയിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെ എടവണ്ണ പൊലീസ് സക്കീറിനെ കസ്റ്റഡിയിൽ എടുത്തു. സക്കീറിനോട് ട്രെയിൻ ഉണ്ടെന്ന വ്യാജ വാർത്ത പറയാൻ ആവശ്യപ്പെട്ടത് ഷെരീഫ് ആണ്.
You may also like:'COVID 19| GOOD NEWS | പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഉൾപ്പെടെ 5 പേര്‍ ആശുപത്രി വിട്ടു
advertisement
[NEWS]പെരുമ്പാവൂരിലും പായിപ്പാട്ട് മോഡൽ; ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധം [PHOTO]Covid 19 Centre| സഹായങ്ങൾക്ക് ബന്ധപ്പെടാം; ട്വിറ്ററിൽ മുഖ്യമന്ത്രിയുടെ പേജ് കോവിഡ് 19 പ്രതികരണ കേന്ദ്രമാക്കി
[NEWS]
പൊലീസ് ചോദ്യം ചെയ്തപ്പോൾ ആദ്യം ഷെരീഫ് ഇക്കാര്യം നിഷേധിച്ചു. പക്ഷേ ഫോൺ റെക്കോർഡുകൾ പരിശോധിച്ചതോടെ കള്ളം പൊളിഞ്ഞു. അടുത്ത ദിവസങ്ങളിൽ ഇവിടെ നിന്നും ഭായിമാർക്ക് ട്രെയിൻ ഉണ്ടാകും എന്ന് ഷെരീഫ് ആണ് സക്കീറിനോട് പറഞ്ഞത്.
സക്കീർ അത് പ്രചരിപ്പിച്ചപ്പോൾ , ട്രെയിൻ അടുത്ത ദിവസം രാത്രി തന്നെ നിലമ്പൂരിൽ നിന്നും ഉണ്ടെന്നും , സ്റ്റേഷനിൽ വിളിച്ച് ഉറപ്പാക്കണം എന്നുമായി. രണ്ടു പേർക്കും എതിരെ ഐപിസി 151,505 വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.