GOOD NEWS | പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഉൾപ്പെടെ 5 പേര്‍ ആശുപത്രി വിട്ടു

Last Updated:

കളക്ടറുടെ നിര്‍ദേശപ്രകാരം മധുരവും ഭക്ഷ്യസാമഗ്രികളും നല്‍കിയാണ് ഇവരെ യാത്രയാക്കിയത്.

പത്തനംതിട്ട: കോവിഡ് 19 രോഗം രാജ്യത്തെ ഭീതിയിലാക്കിയിരിക്കുന്നതിനിടെ പത്തനംതിട്ട ജില്ലയിൽ നിന്നും ശുഭ വാർത്ത. ഇറ്റലിയിൽ നിന്നെത്തിയ മൂന്നു പേരടക്കം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച അഞ്ചുപേര്‍ ആശുപത്രി വിട്ടു. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ്  യോഗത്തിന് ശേഷമാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. പത്തനംതിട്ട ജില്ലാ ആസ്പത്രിയില്‍ നിന്നും ഇവരെ ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ വീട്ടിലെത്തിക്കും. കളക്ടറുടെ നിര്‍ദേശപ്രകാരം മധുരവും ഭക്ഷ്യസാമഗ്രികളും നല്‍കിയാണ് ഇവരെ യാത്രയാക്കിയത്.
advertisement
ഇവരുടെ വീടും പരിസരവും ആരോഗ്യപ്രവര്‍ത്തകരും ഫയര്‍ ഫോഴ്സും  ചേര്‍ന്ന് അണുവിമുക്തമാക്കിയിട്ടുണ്ട്. വീട്ടില്‍ എത്തിയാലും പതിനാല് ദിവസം ഇവര്‍ ക്വാറന്റൈനില്‍ കഴിയണം.
ഇറ്റലിയിൽ നിന്നും എത്തിയ ഇവര്‍ രോഗം പരത്താൻ ശ്രമിച്ചെന്ന പ്രചാരണം ഉണ്ടായ സാഹചര്യത്തിൽ അയൽവാസികളെയും ആരോഗ്യ വകുപ്പ് ബോധവത്ക്കരിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
GOOD NEWS | പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഉൾപ്പെടെ 5 പേര്‍ ആശുപത്രി വിട്ടു
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement