Covid 19 Centre| സഹായങ്ങൾക്ക് ബന്ധപ്പെടാം; ട്വിറ്ററിൽ മുഖ്യമന്ത്രിയുടെ പേജ് കോവിഡ് 19 പ്രതികരണ കേന്ദ്രമാക്കി
- Published by:Anuraj GR
- news18-malayalam
Last Updated:
Covid 19 Centre| ഇതുവഴി ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയും ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കോവിഡ് 19 സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്കും ആവശ്യങ്ങൾക്കും ഉടനടി പരിഹാരം കണ്ടെത്താൻ ട്വിറ്ററിൽ സംവിധാനമൊരുക്കി കേരള സർക്കാർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ പേജാണ് കോവിഡ് 19 പ്രതികരണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
ഇതുവഴി ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും കേൾക്കുകയും ഉടനടി ഇടപെടലുണ്ടാകുകയും ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറയിച്ചിരിക്കുന്നത്.
*CMO Kerala COVID19 Centre*
CMO Kerala has started a COVID19 Centre on Twitter. You can connect with us here. We will listen and respond to your SOS messages and requests. Please tags us in your messages.
— CMO KERALA #COVID19 CENTRE (@COVID19centre) March 30, 2020
advertisement
കോവിഡ് 19 വ്യാപനം തടയുന്നതിനും മറ്റും ജനങ്ങളുടെ കൂടി സഹകരണം ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
You may also like:'ലണ്ടനിൽ അകപ്പെട്ടവരെ തിരിച്ചെത്തിക്കുമെന്നത് തെറ്റായ സന്ദേശം'; ക്ഷമ ചോദിച്ച് അൽഫോൻസ് കണ്ണന്താനം [NEWS]'പറക്കും ഹോസ്പിറ്റൽ'; ഇറ്റലിയിലെയും ഫ്രാൻസിലെയും കോവിഡ് ബാധിതർക്ക് ചികിത്സ സഹായവുമായി ജർമ്മനി [PHOTOS]കോവിഡ് ക്യാ ഹെ? വൈറസ് ഹെ; അതിഥി തൊഴിലാളികളെ ബോധവൽക്കകരിച്ച് ഹോം ഗാർഡ്; വീഡിയോ വൈറൽ [NEWS]
ലോക്ക് ഡൌൺ കാലാവധി തുടരുന്നതിനാൽ ജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരം നിർദേശിക്കാനും ഇതിലൂടെ കഴിയും. കോവിഡ് 19 സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെയ്ക്കാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും.
Location :
First Published :
March 30, 2020 5:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 Centre| സഹായങ്ങൾക്ക് ബന്ധപ്പെടാം; ട്വിറ്ററിൽ മുഖ്യമന്ത്രിയുടെ പേജ് കോവിഡ് 19 പ്രതികരണ കേന്ദ്രമാക്കി