TRENDING:

വാഗമണിലെ നിശാപാർട്ടി നടന്ന റിസോർട്ടിന്റെ ഉടമയായ ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെന്ന് സിപിഐ; 9 പേർ അറസ്റ്റിൽ

Last Updated:

ജില്ലയിലെ ഇടതുനേതാക്കളുടെ നിർദേശപ്രകാരം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോർട്ടിൽ വിളമ്പിയ കേസിലും ഇയാൾ ആരോപണ വിധേയനാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാഗമൺ: ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ച വാഗമണിലെ റിസോർട്ട് സി.പി.ഐ ഏലപ്പാറ ലോക്കൽ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ.  ഏലപ്പാറ ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അധ്യക്ഷനുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ലിഫ് ഇൻ റിസോർട്ട്. ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമൻ അറിയിച്ചു. ഇതിനിടെ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരുയുവതിയടക്കം ഒന്‍പത്പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
advertisement

അതേസമയം ലഹരി പാർട്ടി കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിലെ ഇടതുനേതാക്കളുടെ നിർദേശപ്രകാരം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി  ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോർട്ടിൽ വിളമ്പിയ കേസിലും ഇയാൾ ആരോപണ വിധേയനാണെന്നും ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു.

Also Read വാഗമണിലെ റിസോർട്ടിൽ മുറി ബുക്ക് ചെയ്തത് പിറന്നാൾ ആഘോഷത്തിനെന്ന് ഉടമ; കേസ് ഒതുക്കാൻ ശ്രമമെന്ന് കോൺഗ്രസ്

advertisement

ബർത്ത് ഡേ പാർട്ടിക്കായി ഓൺലൈൻ വഴിയാണ് റിസോർട്ട് ബുക്ക് ചെയ്യ്തതെന്നാ ഷാജി കുറ്റിക്കാട് പറയുന്നത്.  പരിധിയിൽ കവിഞ്ഞ് ആളുകൾ എത്തിയത് ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും റിസോർട്ട് ഉടമ പറഞ്ഞു.

നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ എത്തിച്ചത് മഹാരാഷ്ട്ര, ബാംഗ്ലൂർ എന്നിവടങ്ങളിൽ നിന്നുമാണെന്നും പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം  കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയിലാണ് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ നർകോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തിൽ ലഹരി മരുന്ന്  വേട്ട നടന്നത്. നിശാപാർട്ടിക്ക് എത്തിച്ച എൽ എസ് ഡി, സ്റ്റാമ്പ്‌, ഹെറോയിൻ കഞ്ചാവ് ഉൾപ്പടെയുള്ള  ലഹരി വസ്തുക്കളാണ് ഇവിടെ നിന്നും  പൊലീസ്  പിടിച്ചെടുത്തത്.

advertisement

Also Read വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ റെയ്ഡ്; ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു, സിനിമ സീരിയൽ രംഗത്തുള്ളവർ ഉൾപ്പെടെ 60 പേര്‍ പിടിയില്‍

അറുപത് പേരാണ്  നിശാപാർട്ടിക്ക് എത്തിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒൻപത് പേരെ അറസ്റ് ചെയ്തത്. 25 സ്ത്രീകളും ഉൾപ്പെട്ട സംഘമാണ് നിശാപാർട്ടിക്ക് എത്തിയത്.  സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ്  നിശാപാർട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, വ്യത്യസ്ത മേഖലകളിലുള്ളവരാണ് പാർട്ടിയിൽ പങ്കെടുക്കുവാൻ എത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എ എസ് പി എസ് സുരേഷ്‌കുമാർ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഗമണിലെ നിശാപാർട്ടി നടന്ന റിസോർട്ടിന്റെ ഉടമയായ ലോക്കൽ സെക്രട്ടറിയെ പുറത്താക്കിയെന്ന് സിപിഐ; 9 പേർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories