നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാഗമണിലെ റിസോർട്ടിൽ മുറി ബുക്ക് ചെയ്തത് പിറന്നാൾ ആഘോഷത്തിനെന്ന് ഉടമ; കേസ് ഒതുക്കാൻ ശ്രമമെന്ന് കോൺഗ്രസ്

  വാഗമണിലെ റിസോർട്ടിൽ മുറി ബുക്ക് ചെയ്തത് പിറന്നാൾ ആഘോഷത്തിനെന്ന് ഉടമ; കേസ് ഒതുക്കാൻ ശ്രമമെന്ന് കോൺഗ്രസ്

  സിപിഐ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്

  ലഹരി പാർട്ടി നടന്ന റിസോർട്ട്

  ലഹരി പാർട്ടി നടന്ന റിസോർട്ട്

  • Share this:
   വാഗമൺ: നിശാപാർട്ടി നടന്ന വാഗമണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ മുറി ബുക്ക് ചെയ്തത് പിറന്നാൾ ആഘോഷത്തിനെന്ന് ഉടമ. മൂന്നു മുറകൾ മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ കൂടുതൽ പേർ എത്തിയപ്പോൾ അതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ എട്ടു മണിക്ക് മുൻപ് തിരികെ പോകുമെന്ന് ഉറപ്പ് നൽകിയിരുന്നെന്നും റിസോർട്ട് ഉടമയും സിപിഐ നേതാവുമായ ഷാജി കുറ്റികാടൻ പറഞ്ഞു. അതേസമയം കേസ് ഒതുക്കി തീർക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തി.

   സിപിഐ പ്രാദേശിക നേതാവ് ഷാജി കുറ്റിക്കാടന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നിശാപാര്‍ട്ടിക്ക് ലഹരി സംഘടിപ്പിച്ചത് ഒമ്പതുപേരാണ്. സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയാണ് ആളെക്കൂട്ടിയത്. ഇവിടെ നേരത്തെയും നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

   Also Read വാഗമണ്ണില്‍ നിശാപാര്‍ട്ടിയില്‍ റെയ്ഡ്; ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു, സിനിമ സീരിയൽ രംഗത്തുള്ളവർ ഉൾപ്പെടെ 60 പേര്‍ പിടിയില്‍

   റിസോർട്ട് ഉടമ നക്ഷത്ര ആമ കടത്ത് ഉൾപ്പടെയുള്ള കേസിലെ പ്രതിയാണെന്നും റിസോർട്ട് കേന്ദ്രികരിച്ച് നടക്കുന്ന മയക്കുമരുന്ന് പാർട്ടികൾക്ക് സിപിഎം - സിപിഐ നേതാക്കൾ ഒത്താശ നൽകുന്നുണ്ടെന്നും ഡി.സി.സി പ്രസിഡൻ്റ്  ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ അളവ് കുറച്ചുകാണിക്കാൻ ശ്രമം നടക്കുകയാണ്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.


   രഹസ്യ വിവരത്തെ തുടർന്ന് വട്ടപ്പത്താലിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡിൽ ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ 60പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്‍.എസ്.ഡി സ്റ്റാംപ്, ഹെറോയിന്‍, ഗം, കഞ്ചാവ് എന്നിവയാണ് പടിച്ചെടുത്തത്.  പിടിച്ചെടുത്തു.  സംഘത്തിൽ സിനിമ സീരിയൽ മേഖലകളിൽ ഉള്ളവർ ഉൾപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്.
   Published by:Aneesh Anirudhan
   First published:
   )}