Also Read-ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയസനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് സർക്കാർ കോടതിയിൽ
ഇരുപത്തിമൂന്നുകാരിയായ യുവതിയാണ് ഉയർന്ന ജാതിയിൽപെട്ട യുവാക്കളുടെ അതിക്രമത്തിനിരയായത്. പട്ടേൽ വിഭാഗക്കരായ ആറു യുവാക്കൾ ചേർന്ന് യുവതിയെ ഉപദ്രവിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ചോദ്യം ചെയ്യാനെത്തിയ യുവതിയുടെ ബന്ധുക്കളെ പ്രതികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് മർദിക്കുകയും ചെയ്തു. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം മെവാനി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റക്കാരെ മർദിച്ചു എന്ന കുറ്റത്തിന് യുവതിയും ബന്ധുക്കളും ഉൾപ്പെടെ ആറ് പേര്‍ക്കെതിരെ ഗുജറാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു എന്നാണ് മെവാനി ആരോപിക്കുന്നത്.
advertisement
'ഗുജറാത്തിൽ ഒരു ഇര ആക്രമിക്കപ്പെട്ടു. ഹത്രാസിലെ ഇരയെ നാണംകെടുത്താൻ പൊലീസ് ശ്രമിക്കുന്നത് പോലെ. ബനസ്കന്ദയിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു. അവളുടെ കൈക്കും കാലിനും പരിക്കുകളുണ്ട്. എന്നാൽ പ്രതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരയ്ക്കും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്'. വീഡിയോ പങ്കുവച്ചു കൊണ്ട് ജിഗ്നേഷ് മെവാനി ട്വിറ്ററിൽ കുറിച്ചു.
പട്ടേൽ സമുദായത്തിൽപെട്ട ആറു പേർ ചേർന്നാണ് സഹോദരിയെ ഉപദ്രവിച്ചതെന്നാണ് ഇവരുടെ സഹോദരനായ 21കാരൻ പറയുന്നത്. പ്രതികളുമായുണ്ടായ സംഘര്‍ഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണിയാൾ. 'ഇക്കഴിഞ്ഞ സെപ്റ്റംബർ 28ന് എന്‍റെ രണ്ട് സഹോദരിമാരും ഞങ്ങളുടെ ഫാമിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് പട്ടേൽ സമുദായത്തിലെ ആറ് യുവാക്കൾ ചേർന്ന് അവരെ കളിയാക്കാനും അധിക്ഷേപിക്കാനും തുടങ്ങിയത്. സഹോദരി പ്രതികരിച്ചതോടെ അവർ വസ്ത്രങ്ങൾ വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്യുകയായിരുന്നു'. എന്നാണ് സഹോദരന്‍റെ വാക്കുകൾ.
