'സർക്കാര്‍ ഫണ്ടിൽ മതപഠനം വേണ്ട'; സർക്കാരിന്‍റെ കീഴിലെ മദ്രസകളും സംസ്കൃത പഠന കേന്ദ്രങ്ങളും പൂട്ടാനൊരുങ്ങി അസം സർക്കാർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
മതപരമായ പഠനാവശ്യങ്ങൾക്ക് പൊതുജനങ്ങളുടെ പണം ഉപയോഗിക്കാൻ പാടില്ലെന്ന് അസമിലെ ബിജെപി സർക്കാർ തീരുമാനിച്ചിരുന്നു. ഈ പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം
ഗുവാഹത്തി: മദ്രസ്സകളും സംസ്കൃത സ്കൂളുകളും ഉൾപ്പെടെ സർക്കാരിന് കീഴിലെ മതപഠന കേന്ദ്രങ്ങൾ അടച്ചു പൂട്ടാനൊരുങ്ങി അസം സർക്കാർ. പൊതുഫണ്ട് ചിലവഴിച്ചുള്ള മതപഠനം അധികബാധ്യതയായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം എന്നാണ് വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചത്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് ഹിമന്ത.
'സർക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള മതപഠനം ഇനിയുണ്ടാകില്ല എന്നതാണ് സർക്കാർ പോളിസി. ഇക്കാര്യം നേരത്തെ തന്നെ നിയമസഭയെ അറിയിക്കുകയും ചെയ്തു'. മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി അറിയിച്ചു. സ്വകാര്യ മദ്രസ്സകളെയും സംസ്കൃത കേന്ദ്രങ്ങളെയും കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം നവംബറിൽ പുറത്തിറക്കും. മദ്രസ്സകൾ പൂട്ടുന്ന സാഹചര്യത്തിൽ ഇവിടെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 48 അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിനെ കീഴിലുള്ള സ്കൂളുകളിലേക്കുന്ന മാറ്റുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
advertisement
Also Read-മരിച്ചത് തന്‍റെ കുഞ്ഞല്ല; മൃതദേഹം ഏറ്റെടുക്കാതെ പിതാവ്; ഹേബിയസ് കോർപ്പസുമായി കോടതിയെ സമീപിച്ചു
അതേസമയം സര്‍ക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള സർക്കാർ മദ്രസ്സകൾ അടച്ചു പൂട്ടുകയാണെങ്കിൽ അടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയ ശേഷം തന്‍റെ പാർട്ടി ഈ മദ്രസ്സകളെല്ലാം വീണ്ടും തുറക്കുമെന്നാണ് ആൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രറ്റിക് ഫ്രണ്ട് (AIUDF) അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ അറിയിച്ചത്. 'മദ്രസ്സകൾ അടയ്ക്കാനാകില്ല.. 50-60 വർഷം പഴക്കമുള്ള ഈ മദ്രസ്സകൾ സര്‍ക്കാര്‍ നിർബന്ധപൂർവം അടയ്ക്കുകയാണെങ്കിൽ തങ്ങൾ തുറക്കുക തന്നെ ചെയ്യുമെന്നാണ് ലോക് സഭാ അംഗം കൂടിയായ അജ്മൽ വ്യക്തമാക്കിയിരിക്കുന്നത്.
advertisement
സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മദ്രസകളും സംസ്കൃത പഠന കേന്ദ്രങ്ങളും സാധാരണ സ്കൂളുകളാക്കി പരിഷ്കരിക്കുമെന്ന് അസം സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. മതപരമായ പഠനാവശ്യങ്ങൾക്ക് പൊതുജനങ്ങളുടെ പണം ഉപയോഗിക്കാൻ പാടില്ലെന്ന് അസമിലെ ബിജെപി സർക്കാർ തീരുമാനിച്ചിരുന്നു. ഈ പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് അന്ന് അറിയിച്ചത്. ഇത്തരം സ്കൂളുകളെ ഹൈസ്ക്കൂൾ-ഹയർസെക്കൻഡറി സ്കൂളുകളാക്കി മാറ്റുമെന്നായിരുന്നു പ്രഖ്യാപനം. ഇത് സംബന്ധിച്ച് പുതിയ അറിയിപ്പിൽ പറയുന്നില്ലെങ്കിലും വിജ്ഞാപനം വരുന്നതോടെ കൂടുതൽ വ്യക്തത ഉണ്ടായേക്കും.
advertisement
അസമിൽ സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന 614 മദ്രസകളും 101 സംസ്കൃത പഠന കേന്ദ്രങ്ങളുമാണുള്ളത്. മദ്രസകൾക്കായി 3-4 കോടി രൂപയാണ് സർക്കാർ വർഷം തോറും ചിലവഴിക്കുന്നത് അതുപോലെ തന്നെ സംസ്കൃത പഠനകേന്ദ്രങ്ങൾക്കായി ഒരു കോടി രൂപയും. പൊതു പണത്തിൽ നിന്നും ഈ തുക ചിലവഴിക്കുന്നത് അധിക ബാധ്യതയാണെന്ന് വ്യക്തമാക്കിയാണ് ഇവ പൂട്ടാനുള്ള തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2020 10:19 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'സർക്കാര്‍ ഫണ്ടിൽ മതപഠനം വേണ്ട'; സർക്കാരിന്‍റെ കീഴിലെ മദ്രസകളും സംസ്കൃത പഠന കേന്ദ്രങ്ങളും പൂട്ടാനൊരുങ്ങി അസം സർക്കാർ


