കാഷ്വാലിറ്റി വാര്‍ഡിലായിരുന്നു റാഷിദ് ഖാൻ 'ഡോക്ടറായി'രോഗികളെ നോക്കിയിരുന്നത്. അറ്റൻഡര്‍ ജോലി ചെയ്തിരുന്നതിനാൽ രോഗികളെ പരിചരിക്കുന്നതിനുള്ള രീതിയൊക്കെ ഇയാൾക്ക് അറിയാമായിരുന്നു എന്നതും തട്ടിപ്പിന് സഹായമായി. പൊലീസ് പറയുന്നതനുസരിച്ച് തന്‍റെ പകരക്കാരനായി അറ്റൻഡറെ നിയോഗിച്ച ഡോക്ടർ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ലോക് നായക് ആശുപത്രിയില്‍ ജോലിക്കെത്തുന്നത്. എന്നാൽ അധികം വൈകാതെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ലീവിൽ പ്രവേശിച്ചു.
Also Read-യുവതി സുഹൃത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ കിടക്കുന്ന നിലയിൽ
advertisement
എന്നാൽ ലീവ് കഴിഞ്ഞ് തിരികെ വന്നത് മുതൽ ഇയാളുടെ പെരുമാറ്റത്തിലുള്ള മാറ്റം സഹപ്രവർത്തകർ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. മാസ്കും പിപിഇ കിറ്റുമൊക്കെയായി മുഴുവൻ മൂടിയിരിക്കുന്നതിനാൽ ആളുടെ മുഖവും അറിയാൻ സാധിച്ചിരുന്നില്ല. 'എന്നാൽ പെരുമാറ്റത്തിലും പ്രവർത്തികളിലും സംശയം വർധിച്ചതോടെ ഇക്കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രി അധികൃതർ ഇയാളോട് ഐഡി ആവശ്യപ്പെട്ടു. മുഖത്ത് മാസ്ക് നീക്കം ചെയ്യാനും പറഞ്ഞു. എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെ ജീവനാക്കാർ ഞങ്ങളെ അറിയിക്കുകയായിരുന്നു'. ഡൽഹി പൊലീസ് അധികൃതർ പറയുന്നു.
'ഖാൻ എല്ലാദിവസവും ആശുപത്രിയിലെത്തുന്നുണ്ടെന്നും രോഗികളെ പരിചരിക്കുന്നുണ്ടെന്നും ഞങ്ങൾ കണ്ടെത്തി. ഡോക്ടറുടെ ഐഡിയും ഇയാൾ ഉപയോഗിച്ചിരുന്നു. ദിവസവും ആശുപത്രിയിൽ വരുന്നതിന് തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു' പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ റാഷിദ് ഖാനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ നൽകിയ മൊഴി പ്രകാരം ഇയാളെ നിയോഗിച്ച റെസിഡന്‍റ് ഡോക്ടറുടെ ഭാഗം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഈ വർഷം ആദ്യമാണ് രാജ്യതലസ്ഥാനത്തെ ലോക് നായക് ഹോസ്പിറ്റൽ കോവിഡ് 19 ഫെസിലിറ്റി സെന്‍റർ ആക്കി മാറ്റിയത്. നിലവിൽ ഡൽഹി സർക്കാരിന്‍റെ കീഴിലെ ഏറ്റവും വലിയ കോവിഡ് സെന്‍ററാണിത്.
