advertisement

യുവതി സുഹൃത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ കിടക്കുന്ന നിലയിൽ

Last Updated:

നേരത്തെ പി എസ് സി പരിശീലന കേന്ദ്രത്തില്‍ അശോകും സൂര്യയും ഒരുമിച്ച്‌ ജോലി ചെയ്തിരുന്നു. എന്നാൽ നാലു വർഷം മുമ്പാണ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതെന്ന് അശോക് പറയുന്നു

കൊച്ചി: യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. എറണാകുളം ആമ്പല്ലൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആമ്പല്ലൂര്‍ സ്വദേശിനി ആര്യചിറപ്പാട്ട് സൂര്യ(26)യാണ് മരിച്ചത്. സുഹൃത്തായ അശോകിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലാണ് സൂര്യയുടെ മൃതദേഹം കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെത്തിയ സൂര്യ മുറിയില്‍ കയറി വാതിലടച്ച്‌ തൂങ്ങിമരിച്ചെന്നാണ് അശോകും വീട്ടുകാരും പോലീസിനോട് പറയുന്നത്.
ശനിയാഴ്ച രാവിലെ പത്തരയോടെയാണ് യുവതി അശോകിന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഒന്നാം നിലയിലെ അശോകിന്റെ മുറിയിലേക്ക് പോയ സൂര്യ അവിടെ കയറി വാതിൽ അടച്ചു തൂങ്ങി മരിക്കുകയായിരുന്നു. അശോകിന്റെ മാതാപിതാക്കളും മറ്റൊരു സ്ത്രീയും രണ്ട് പെയിന്റിങ് തൊഴിലാളികളും ഈ സമയം വീട്ടിലുണ്ടായിരുന്നു.
വീട്ടിലുള്ളവര്‍ പുറത്തു പോയ സമയത്ത് സൂര്യ മുറിയുടെ വാതിലടച്ച്‌ ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങി മരിച്ചെന്നാണ് വീട്ടുകാരുടെ മൊഴിയില്‍ പറയുന്നു. വിവരമറിഞ്ഞ് മറ്റുള്ളവര്‍ എത്തിയപ്പോള്‍ കട്ടിലില്‍ കിടത്തിയ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം ഉണ്ടായിരുന്നത്. ഫാനില്‍ ഷാളും ഉണ്ടായിരുന്നു.
advertisement
അതുകൊണ്ടുതന്നെ സൂര്യയടുടെ വീട്ടുകാർ ദുരൂഹത ആരോപിക്കുന്നുണ്ട്. എന്നാൽ മുറിയിൽനിന്ന് ബഹളം കേട്ട് എത്തി, അഴിച്ചിറക്കിയപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞതായാണ് അശോക് പറയുന്നത്. മരണം സംഭവിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയില്ലെന്നും വീട്ടുകാര്‍ പറഞ്ഞു. മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണവും ഇൻക്വസ്റ്റും നടത്തി. അതിനുശേഷം യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
നേരത്തെ പി എസ് സി പരിശീലന കേന്ദ്രത്തില്‍ അശോകും സൂര്യയും ഒരുമിച്ച്‌ ജോലി ചെയ്തിരുന്നു. എന്നാൽ നാലു വർഷം മുമ്പാണ് സൂര്യയുമായി അടുപ്പമുണ്ടായിരുന്നതെന്ന് അശോക് പറയുന്നു. ഡിസംബര്‍ 15ന് മറ്റൊരു യുവാവുമായി സൂര്യയുടെ വിവാഹവും ഉറപ്പിച്ചിരുന്നു. ഈ ബന്ധം ഇഷ്ടമില്ലാതിരുന്ന സൂര്യ, അശോകിനെ വിവാഹം കഴിക്കാൻ നിർബന്ധം പിടിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതി സുഹൃത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ കിടക്കുന്ന നിലയിൽ
Next Article
advertisement
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
സമസ്ത നൂറാം വാർഷികം; 850 യുവതീ യുവാക്കളുടെ സമൂഹവിവാഹം നീലഗിരിയിൽ
  • സമസ്തയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് 850 നിർധനരായ യുവതീ യുവാക്കളുടെ സമൂഹവിവാഹം നടക്കും

  • നീലഗിരി പാടന്തറയിൽ ഏപ്രിൽ 5ന് നടക്കുന്ന ചടങ്ങിൽ എല്ലാ ജാതി മതസ്ഥരും പങ്കെടുക്കും

  • ഒരു ലക്ഷത്തോളം പേർക്ക് വിവാഹ സദ്യ ഒരുക്കും, വധൂവരന്മാർക്ക് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും നൽകും

View All
advertisement