TRENDING:

നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി മതിലുചാടി ഓടി; അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ച് പോലീസ്

Last Updated:

കോടതി നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ശുചിമുറി ഭാഗത്തൂടെ കോടതിയില്‍ ഹാജരാവാതെ ഇയാള്‍ മുങ്ങുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുന്നതിന് തലേദിവസം കോടതിയില്‍ നടന്നത് നാടകീയരംഗങ്ങള്‍. ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടും കോടതിയില്‍ ഹാജരാവാതിരുന്ന സാക്ഷിയ്ക്കായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാവിലെ വിഷ്ണു കോടതിയിലെത്തി. കോടതി നടപടികള്‍ തുടങ്ങുന്നതുവരെ അടുത്തുളള മുറിയില്‍ തങ്ങാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.
കൊച്ചിയിലെ വിചാരണ കോടതി
കൊച്ചിയിലെ വിചാരണ കോടതി
advertisement

എന്നാല്‍ കോടതി നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ശുചിമുറി ഭാഗത്തൂടെ കോടതിയില്‍ ഹാജരാവാതെ ഇയാള്‍ മുങ്ങുകയായിരുന്നു. വിവരമറിഞ്ഞ കോടതി ഇയാളെ ഇന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കോടതിയില്‍ എത്തിയ ശേഷം വിസ്താരത്തിന് ഹാജരാവാതെ ഇയാള്‍ രക്ഷപ്പെട്ടത് എന്തിനെന്നറിയാത്ത ആശയക്കുഴപ്പത്തിലാണ് പ്രോസിക്യൂഷന്‍.ഇടപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പടികൂടി പോലീസ് കോടതിയിലെത്തിച്ചത്.

രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് വിസ്താരം ഒന്നര വരെ നീണ്ടു.അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും തിങ്കളാഴ്ച വീണ്ടും ഹാജരാവണമെന്ന നിര്‍ദ്ദേശത്തില്‍ ഇയാളെ വിട്ടയച്ചു.

advertisement

നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയായിരുന്ന വിഷ്‌ണു പിന്നീട് മാപ്പുസാക്ഷിയാവുകയായിരുന്നു.

Also Read-നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയിൽ ഹാജരാക്കി

പ്രതിയായിരിക്കെ മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തടർന്നാണ് പ്രോസിക്യൂഷൻ അനുമതി നൽകിയത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ വച്ച് ദിലീപിനെഴുതിയ കത്ത് വിഷ്ണു കണ്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ വിഷ്ണു പിന്നീട് ഈ കത്ത് ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിക്ക് വാട്ട്‌സ്ആപ്പ് വഴി കൈമാറി. ഇത് കണ്ടെത്തിയ പൊലീസ് വിഷ്ണുവിനെ പത്താം പ്രതിയാക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയില്‍ വിഷ്ണു കുറ്റസമ്മതം നടത്തുകയും മാപ്പുസാക്ഷിയാകാന്‍ തയ്യാറാകുകയും ചെയ്തത്.

advertisement

നടിയെ ആക്രമിച്ച കേസില്‍ ഇത് വരെ 176 സാക്ഷികളെ കോടതി വിസ്തരിച്ചു കഴിഞ്ഞു. 350ലധികം സാക്ഷികളാണ് കേസിലുള്ളത്. ഇനിയും സിനിമാ മേഖലയിലുള്ള പ്രധാന സാക്ഷികളെ വിസ്തരിക്കാനുണ്ട്. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ അടുത്തയാഴ്ച കോടതി വിസ്തരിക്കും. ആറ് മാസത്തിനകം വിചാരണ തീര്‍ക്കണമെന്നാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നല്‍കിയ നിര്‍ദേശം.

Also Read- പതിമൂന്നുകാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു; ആറൻമുളയിൽ പെൺകുട്ടിക്ക് ക്രൂര പീഡനം

അടുത്ത മാസത്തോടെ സുപ്രീം കോടതി അനുവദിച്ച സമയം അനുവദിക്കും. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം അഭിഭാഷകരും സാക്ഷികളുമെത്താതെ വന്നതോടെ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണക്കോടതി സുപ്രീം കോടതിയെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഇനിയും ആറ് മാസം സമയം വേണമെന്നാണ് വിചാരണക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതി അടുത്ത ദിവസം തീരുമാനമെടുത്തേക്കും.

advertisement

കഴിഞ്ഞ മാർച്ചിൽ വിചാരണക്കോടതിയുടെ ആവശ്യപ്രകാരം വിചാരണ കാലയളവ് നീട്ടിയിരുന്നു. ജഡ്ജിയെ മാറ്റണമെന്ന് പ്രോസിക്യൂഷനും പരാതിക്കാരിയും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിചാരണ വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് സമയം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത് നല്‍കിയത്. ഇത് പരിഗണിച്ച കോടതി ആറ് മാസത്തേക്ക് വിചാരണ നീട്ടി. ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല.

Also Read- എറണാകുളം സ്ത്രീധന പീഡന കേസ്: യുവതിയുടെ ഭർത്താവും പിതാവും അറസ്റ്റിൽ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇനി സമയം നീട്ടി നല്‍കില്ലെന്നും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കക്ഷികളെല്ലാവരും സഹകരിക്കണമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ 2019 നവംബറില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോവിഡ് കാരണം വിചാരണ മുടങ്ങിയതോടെ ആറ് മാസം കൂടി കാലാവധി നീട്ടി കഴിഞ്ഞ ജൂലൈയില്‍ ഉത്തരവിട്ടു. ഇതനുസരിച്ച് കഴിഞ്ഞ ജനുവരിയിലാണ് വിചാരണ പൂര്‍ത്തിയാക്കേണ്ടിയിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
നടിയെ ആക്രമിച്ച കേസ്; മാപ്പുസാക്ഷി മതിലുചാടി ഓടി; അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ച് പോലീസ്
Open in App
Home
Video
Impact Shorts
Web Stories