പതിമൂന്നുകാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു; ആറൻമുളയിൽ പെൺകുട്ടിക്ക് ക്രൂര പീഡനം

Last Updated:

പെൺകുട്ടിയുടെ രണ്ടാനച്ഛന്‍റെ പരാതിയിലാണ് അമ്മയ്ക്കും അമ്മയുടെ കാമുകനും സുഹൃത്തിനുമെതിരെ ആറൻമുള പൊലീസ് കേസെടുത്തത്

aranmula_police
aranmula_police
പത്തനംതിട്ട: ആറന്മുളയില്‍ പതിമൂന്നുകാരി മകളെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനും വിറ്റു. പെണ്‍കുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകന്‍ കായംകുളം സ്വദേശിയായ ബിപിനെയും ഇയാളുടെ സുഹൃത്തിനെയും ആറൻമുള പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരായയത്.
പെൺകുട്ടിയുടെ രണ്ടാനച്ഛന്‍റെ പരാതിയിലാണ് അമ്മയ്ക്കും അമ്മയുടെ കാമുകനും സുഹൃത്തിനുമെതിരെ ആറൻമുള പൊലീസ് കേസെടുത്തത്. പെൺകുട്ടിയെയും അമ്മയെയും സർക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിഞ്ഞതോടെയാണ് അമ്മ കാമുകന് മകളെ വിറ്റതാണെന്ന കാര്യം വെളിപ്പെട്ടത്.
ആറൻമുള നാൽക്കാലിക്കൽ സ്വദേശിനിയായ പതിമൂന്നുകാരിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ ബുധനാഴ്ച്ച വൈകുന്നേരം പൊലീസിൽ പരാതി നൽകി. കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെ വ്യാഴാഴ്ച്ച രാവിലെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. പഞ്ചായത്തംഗം വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടന്ന് വ്യക്തമായി.
advertisement
പെൺകുട്ടിയുടെ അമ്മയുടെ കാമുകൻ ബിപിൻ ലോറി ഡ്രൈവറാണ്. പെൺകുട്ടിയുടെ അമ്മയ്ക്ക് മാനസികമായ ബുദ്ധിമുട്ടുളുണ്ട്. സർക്കാരിന്‍റെ സംരക്ഷണ കേന്ദ്രത്തിലുള്ള ഇവരുടെ വിശദമായ മൊഴി എടുത്ത ശേഷം അറസ്റ്റിലേക്ക് നീങ്ങും.
സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ
ഓച്ചിറയിൽ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്ലാപ്പനയിലെ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്നു ഓച്ചിറ പൊലീസ് പിടികൂടിയത്.
advertisement
പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
അതേസമയം നിലവിൽ ഇയാൾക്ക് സംഘടനയുമായി ബന്ധമില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ഓച്ചിറ പൊലീസ് ഇൻപെക്ടർ സി. വിനോദ് , എസ്ഐ മാരായ എൽ. നിയാസ് , റോബി , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് , സജി മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിമൂന്നുകാരിയെ അമ്മ കാമുകനും സുഹൃത്തിനും വിറ്റു; ആറൻമുളയിൽ പെൺകുട്ടിക്ക് ക്രൂര പീഡനം
Next Article
advertisement
ജനുവരിയിൽ കേരളത്തിൽ കുംഭമേള; തിരുനാവായ വേദിയാകും
ജനുവരിയിൽ കേരളത്തിൽ കുംഭമേള; തിരുനാവായ വേദിയാകും
  • 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ തിരുനാവായയിൽ കുംഭമേള നടക്കും.

  • ജുന അഖാരയുടെ മേൽനോട്ടത്തിൽ കേരളത്തിലെ കുംഭമേളയ്ക്ക് നേതൃത്വം നൽകും.

  • തിരുനാവായയിലെ നാവ മുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്ത് മേള അരങ്ങേറും.

View All
advertisement