ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും കുത്തേറ്റിട്ടുണ്ട്. രാജേഷിനെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വിൽഫ്രഡിന് കുത്തേറ്റത്. വിൽഫ്രഡ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Also Read-കാഴ്ചയില്ലാത്ത യുവാവിനെ പോലീസുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; അന്വേഷണത്തിന് ഉത്തരവ്
കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയിലുണ്ടായ മറ്റൊരു സംഭവത്തിൽ, മദ്യലഹരിയിൽ മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിടെയാണ് മകന്‍ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.
advertisement
ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനനാണ് ആസിഡ് ആക്രമണമുണ്ടായത്. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മകന്‍ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
20-കാരിയെ പൊതു ശൗചാലയത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചു
20-കാരിയായ യുവതിയെ പൊതു ശൗചാലയത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചു. മാര്‍ച്ച് 19ന് ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡ് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് സ്റ്റാന്റിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
യുവതിയും ഭര്‍ത്താവും ട്രെയിന്‍ കയറാനായി കാത്ത് നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്. യുവതിയെ സ്റ്റേഷനില്‍ നിര്‍ത്തി ഭര്‍ത്താവ് ചായ വാങ്ങാനായി പോയി. ഈ സമയത്ത് അണ്ണ എന്ന് പേരുള്ള ഒരാള്‍ യുവതിയുടെ കയ്യില്‍ ഒരു താക്കോല്‍ കൊണ്ടുവന്നു നല്‍കി. സ്റ്റേഷന് പുറത്ത് വൃത്തിയുള്ള ശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നും അറിയിച്ചു.
