കൊല്ലം: കടയ്ക്കലില്‍ മുത്തശ്ശിയ്ക്കൊപ്പം താമസിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച(Rape) നാലു പേര് പിടിയില്‍(Arrest). സുധീര്‍, മുഹമ്മദ് നിയാസ്, മോഹനനന്‍, ബഷീര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞവര്‍ഷം ജൂണ്‍ മാസമാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
പ്രതികളായ സുധീറും, മുഹമ്മദ് നിയാസും പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. മറ്റു പ്രതികളായ മോഹനനും ബഷീറും പുതിയ വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയും പീഡിപ്പിച്ചു. കുട്ടി പഠിക്കുന്ന സ്കൂളില്‍ നടത്തിയ കൗണ്സിലിങ്ങല് ആണ് വിവരം പുറത്തറിയുന്നത്.
സംഭവം സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് കടയ്ക്കല്‍ പൊലീസിന് കൈമാറുകയും ചെയ്തു. കേസില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
17കാരിയായ പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചു; അമ്മയ്ക്കെതിരെ കേസ്
മുംബൈ:പ്രായപൂര്‍ത്തിയാകാത്ത മകളെ പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന പരായില്‍ അമ്മയ്ക്കെതിരെ കേസ്. മാര്‍ച്ച് 15 നാണ് അമ്മയ്ക്കും അമ്മയുടെ പങ്കാളിക്കെതിരെ പൊലീസ് കേസെടുത്തത്.
കുടുംബം പോറ്റുന്നതിനായി പഠനം നിര്‍ത്തി ബാറില്‍ ജോലി ചെയ്യണമെന്ന് അമ്മയും പങ്കാളിയും ശ്രമിച്ചതായി പരാതിയല്‍ പറയുന്നു. പീഡനം സഹിക്കാന്‍ സാധിക്കാതെ ഇതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഒളിച്ചോടിയിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെങ്കിലും അമ്മയുടെ കൂടെ പോകാന്‍ കുട്ടി വിസമ്മതിച്ചെന്നും ന്യൂ പന്‍വേല്‍ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സുനില്‍ ഗിരി പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയപ്പോയാണ് പീഡന വിവരം തുറന്ന് പറഞ്ഞത്.
ഇരുവര്‍ക്കുമെതിരെ ഐപിസി സെക്ഷന്‍ 323 പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തതായും സബ് ഇന്‍സ്പെക്ടര്‍ സുനില്‍ ഗിരി വ്യക്തമാക്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.