advertisement

Police | കാഴ്ചയില്ലാത്ത യുവാവിനെ പോലീസുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; അന്വേഷണത്തിന് ഉത്തരവ്

Last Updated:

സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതായി പുതുക്കോട്ട പോലീസ് സൂപ്രണ്ട് നിഷ പാര്‍ഥിപന്‍ അറിയിച്ചു.

ചെന്നൈ: കാഴ്ചയില്ലാത്ത (blind) യുവാവിനെ പൊലീസുകാര്‍ (Police) മണിക്കൂറുകളോളം മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. പുതുക്കോട്ട ജില്ലയിലെ കവരപ്പട്ടി സ്വദേശി ശങ്കര്‍ (29) ആണ്  പൊലീസുകാരുടെ മർദ്ദനത്തിന് ഇരയായത്
സംഭവുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുകാരെ സസ്പെന്‍ഡു ചെയ്തു. സ്‌കൂളിനുസമീപം മദ്യവില്‍പ്പന നടക്കുന്ന വിവരം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചറിയിച്ചതിനാണ് ഇയാളെ മര്‍ദ്ദിച്ചത്.
ആശുപത്രിയില്‍ കഴിയുന്ന ശങ്കറിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷോധമാണ് ഉയര്‍ന്നത്. സ്‌കൂളിനുസമീപം മദ്യം വില്‍ക്കുന്നുണ്ടെന്നും കുട്ടികള്‍ വാങ്ങികുടിക്കുന്ന കാര്യവും അറിയിച്ചതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ശങ്കറിന്റെ വീഡിയോയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരുന്നതായി പുതുക്കോട്ട പോലീസ് സൂപ്രണ്ട് നിഷ പാര്‍ഥിപന്‍ അറിയിച്ചു.
Mob Attack | കസ്റ്റഡി മരണത്തില്‍ പ്രതിഷേധം; ബീഹാറില്‍ ജനക്കൂട്ടം സ്‌റ്റേഷന്‍ ആക്രമിച്ച് പോലീസുകാരനെ കൊന്നു
ബീഹാറില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് (Custody Death) അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് (mob attacked police) പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. കല്ലേറിലും വെടിവെപ്പിലും തീവെപ്പിലും ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് (Champaran district) സംഭവം.
advertisement
അനിരുദ്ധ യാദവ് എന്ന നാല്‍പ്പതുകാരനാണ് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. ഹോളി ആഘോഷത്തിനിടെ ഡി.ജെ പാര്‍ട്ടിയില്‍ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനില്‍വച്ച് ശനിയാഴ്ച കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്നാണ് ജനക്കൂട്ടത്തിന്‍റെ ആരോപണം. ഇതിന് പിന്നലെയാണ് ആളുകള്‍ സംഘമായെത്തി അക്രമം നടത്തിയത്.
 Also Read- ജോലി കഴിഞ്ഞ് മടങ്ങിയ വീട്ടമ്മയെ തടഞ്ഞുനിർത്തി അപമാനിച്ചു; രണ്ടുപേർ അറസ്റ്റിൽ
ഗുരുതരമായി പരിക്കേറ്റ റാം ജതന്‍ റായ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്കും, രണ്ട് സ്വകാര്യ കാറുകള്‍ക്കും, അഗ്നിശമന സേനയുടെ ഒരു വാഹനത്തിനും തീവെച്ചു. മര്‍ദ്ദനമേറ്റാണ് യുവാവ് കസ്റ്റഡിയില്‍ മരിച്ചത് എന്ന ആരോപണം ചമ്പാരന്‍ പോലീസ് സൂപ്രണ്ട് നിഷേധിച്ചു.
advertisement
പോലീസ് സ്‌റ്റേഷനില്‍വച്ച് കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാപക അക്രമമാണ് അരങ്ങേറിയതെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം പറഞ്ഞു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Police | കാഴ്ചയില്ലാത്ത യുവാവിനെ പോലീസുകാര്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു; അന്വേഷണത്തിന് ഉത്തരവ്
Next Article
advertisement
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം കൊയ്യുന്നോ? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
ഇറാൻ യുദ്ധത്തിൽ നിന്ന് ലാഭം? ട്രംപിന്റെ മകൻ്റെ പിന്തുണയുള്ള സ്ഥാപനം ഡ്രോണുകൾ വിൽക്കാൻ ഗൾഫ് വിപണി ലക്ഷ്യമിടുന്നു
  • ട്രംപിന്റെ മക്കളുടെ പിന്തുണയുള്ള പവറസ് കമ്പനി ഗൾഫ് വിപണിയിൽ ഡ്രോണുകൾ വിൽക്കുന്നു

  • ഇറാന്റെ ഭീഷണി നേരിടാൻ ഗൾഫ് രാജ്യങ്ങൾക്കു ഡ്രോണുകൾ വാങ്ങാൻ സമ്മർദ്ദം ഉണ്ടെന്ന് റിപ്പോർട്ട്

  • യുദ്ധസാഹചര്യത്തിൽ ലാഭം കൊയ്യുന്ന ആദ്യ പ്രസിഡന്റ് കുടുംബം ട്രംപിന്റെതായിരിക്കും എന്നാണ് വിലയിരുത്തൽ

View All
advertisement