അതേസമയം കേരളത്തെ ഞെട്ടിച്ച നരബലിയ്ക്ക് പത്മയെ എത്തിക്കാൻ കേസിലെ മുഖ്യ ആസൂത്രകനായ മുഹമ്മദ് ഷാഫിയ്ക്ക് വാഗ്‌ദാനം ചെയ്തത് ലക്ഷങ്ങളാണെന്ന് വ്യക്തമായി. പതിനയ്യായിരം രൂപ മുൻകൂറായി ഇലന്തൂരിലെ ഭഗവൽസിംഗ് -ലൈല ദമ്പതികളിൽ നിന്ന് ഷാഫി വാങ്ങി. റോസ്‌ലിനെ എത്തിക്കാൻ എത്ര രൂപ കൈപ്പറ്റിയെന്ന് വ്യക്തമല്ല. പത്മയെ കാണാതായ സെപ്തംബർ 26 നു രാവിലെ 9.53 നു കൊച്ചിയിലെ ഷാഫിയുടെ ഹോട്ടലിലേക്ക് എത്തുന്ന നിർണായക ദൃശ്യങ്ങൾ ന്യൂസ് 18 ന് ലഭിച്ചു.
Also Read- നരബലിയുടെ മാസ്റ്റർ ബ്രെയിൻ മുഹമ്മദ് ഷാഫി; കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളെന്ന് സുഹൃത്ത്
advertisement
നേരത്തെ ചോദ്യം ചെയ്ത വിട്ടയച്ച ഷാഫിയെ ഈ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പുത്തൻകുരിശ് പൊലീസ് എടുത്ത ബലാത്സംഗ കേസ് ഉൾപ്പെടെ ഷാഫിക്കെതിരെ ഇതുവരെ എട്ടു കേസുകൾ ആണ് ഉള്ളത്. കൊച്ചി നഗരത്തിലെ അനാശാസ്യ പ്രവർത്തനങ്ങളുടെ പ്രധാന ഇടനിലക്കാരാനാണ് ഷാഫി. വ്യാജഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കാൻ സുഹൃത്തുക്കളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിൽ സുഹൃത്തുക്കളെ ചോദ്യം ചെയ്യും.
ഭഗവൽസിംഗ്, ഭാര്യ ലൈല, മുഹമ്മദ് ഷാഫി എന്നിവരെ എറണാകുളം ജുഡീഷ്യൽ ഫാസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പത്തുമണിയ്ക്ക് ഹാജരാക്കും. ഇലന്തൂരിലെ ഭഗവൽസിംഗിന്റെ വീട്ടുപരിസരത്തു നിന്ന് ഇന്നലെ പുറത്തെടുത്ത ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇലന്തൂരിലെ വീട്ടിൽ പൊലീസിന്റെയും ഫൊറൻസിക് സംഘത്തിനെയും പരിശോധന തുടരുകയാണ്.