കൊലപാതകത്തിന്റെ മാസ്റ്റർ ബ്രെയിൻ മുഹമ്മദ് ഷാഫിയാണ്. കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളാണ് യുവതികളെ ഭഗവൽ സിംഗിന്റെ അടുത്തെത്തിക്കുന്നത്. ഒന്നരവർഷത്തിലധികമായി മുഹമ്മദ് ഷാഫിക്ക് ഭഗവൽ സിംഗുമായി ബന്ധമുണ്ട്. കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് ഷാഫിയെന്ന് ഇയാളുടെ സുഹൃത്തായ ബിലാൽ പറയുന്നു.
ഫേസ്ബുക്കിൽ ഹൈക്കു കവിതകൾ എഴുതി സോഷ്യൽ മീഡിയയിൽ സജീവമായ ഭഗവൽ സിംഗ് ശ്രീദേവിയെന്ന വ്യക്തിയെ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. തുടർച്ചയായ ചാറ്റിങ്ങുകൾക്കൊടുവിൽ കുടുംബ ഐശ്വര്യം നേടാൻ പുതിയൊരു വഴി ശ്രീദേവി ഭഗവത് സിംഗിന് പറഞ്ഞു കൊടുത്തു.
പെരുമ്പാവൂരിലുള്ള സിദ്ധനെ തൃപ്തിപ്പെടുത്തണം. സിദ്ധന്റെ നമ്പരും വിശദാശങ്ങളും ഫേസ്ബുക്ക് ചാറ്റിലൂടെ തന്നെ പറഞ്ഞുകൊടുത്തു. ശ്രീദേവിയെന്ന ഫേക്ക് ഐഡിക്ക് പിന്നിൽ മുഹമ്മദ് ഷാഫിയാണെന്ന് ആദ്യം ഭഗവത് സിംഗ് തിരിച്ചറിഞ്ഞില്ല. പെരുമ്പാവൂരിലെ സിദ്ധനാണെന്ന് പരിചയപ്പെടുത്തി മുഹമ്മദ് ഷാഫി ഭഗവത് സിംഗുമായി കൂടുതൽ അടുത്തു. Also Read- റോസ്ലിനെ കാണാതായിട്ട് നാല് മാസം; വലയിലാക്കിയത് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത്
ഇങ്ങനെയാണ് നരബലിയെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. ആദ്യം റോസ്ലിയേയും പിന്നീട് പത്മത്തേയും ഇയാളാണ് തന്റെ ബന്ധം ഉപയോഗപ്പെടുത്തി ഇലന്തൂരിൽ എത്തിക്കുന്നത്. വലിയ വാഗ്ദാനങ്ങളാണ് ഇതിനായി ഷാഫി ഇരുവർക്കും നൽകിയത്. നരബലി ഫലം ചെയ്തില്ലെന്ന് വിശ്വസിപ്പിച്ചാണ് രണ്ടാമത്തെ നരബലി നടത്തിയ്ത്.
ചുറ്റികകൊണ്ട് തലക്കടിച്ചായിരുന്നു കൊലപാതകം. പിന്നീട് കഴുത്തിൽ കത്തികുത്തിയിറക്കി. രക്തം മുറി മുഴുവൻ ഒഴിച്ചു. ഇതിന് ശേഷം മൃതദേഹം കഷണങ്ങളാക്കി വീട്ടു പരിസരത്ത് കുഴിച്ചിടാൻ നിർദ്ദേശിച്ചതും മുഹമ്മദ് ഷാഫിയായിരുന്നു. കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള മുഹമ്മദ് ഷാ ഫിക്ക് ലഹരി മാഫിയകളുമായും ബന്ധമുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.