TRENDING:

തിരുവനന്തപുരം കന്യാകുളങ്ങരയിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികന് മർദനം

Last Updated:

വട്ടപ്പാറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികന് ക്രൂരമർദനം. വെമ്പായം നെടുവേലി സ്വദേശി ദേവനണ് മർദനമേറ്റത്. വർഷങ്ങളായി മനോനില തെറ്റി വെമ്പായം കന്യാകുളങ്ങര പ്രദേശങ്ങളിൽ നടക്കുന്നയാൾക്കാണ് മർദനമേറ്റത്. പൊതു ജനങ്ങൾക്ക് യാതൊരുവിധത്തിലുമുള്ള ഉപദ്രവങ്ങളും ദേവനിൽ നിന്നും ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
advertisement

Also Read- ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

ഇന്ന് രാവിലെയോടെയാണ് ദേവന് നേരെ ക്രൂര മർദ്ദനം ഉണ്ടായത്. കന്യാകുളങ്ങര മുസ്ലിം പള്ളിക്കു മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വട്ടപ്പാറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read- കാസർഗോഡ് ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട് ചെയ്ത യുവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്ന്; രാസപരിശോധനാ ഫലം പുറത്ത്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മർദ്ദിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. മാനസികവിഭ്രാന്തിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യം ഉയർത്തി സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരം കന്യാകുളങ്ങരയിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികന് മർദനം
Open in App
Home
Video
Impact Shorts
Web Stories