ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹരിപ്പാട് ആര്.കെ. ജംഗ്ഷൻ സമീപമാണ് കാറിന് തീപിടിച്ചത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാറോടിച്ചിരുന്നത്.
അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്. കരുവാറ്റയില്‍ നിന്നും കായംകുളത്തേക്ക് സര്‍വീസിന് കൊണ്ടുപോയ കാറിനാണ് തീപിടിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.