കാസർഗോഡ്: ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട് ചെയ്ത പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നെന്ന് രാസപരിശോധനാഫലം. കഴിഞ്ഞ മാസം 7 നാണ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സക്കിടെ അഞ്ജുശ്രീ പാര്‍വ്വതി മരണപ്പെട്ടത്. രാസപരിശോധനയിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും എലിവിഷം അകത്തുചെന്നതാണ് മരണകാരണം എന്ന് വ്യക്തമാക്കുന്നു.
ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നായിരുന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
Also Read- കാസർഗോഡ് അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്
തുടര്‍ന്നാണ് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചത്. ഡിസംബര്‍ 31-ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നായിരുന്നു ആരോപണം.
അഞ്ജുശ്രീയുടെ വീട്ടിൽ നിന്ന് ആത്മഹത്യാകുറിപ്പും മൊബൈൽഫോണും പൊലീസ് കണ്ടെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.