TRENDING:

'ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; വ്യക്തമായ കാരണമില്ലാതെ ജാമ്യം റദ്ദാക്കാനാവില്ല': എൽദോസ് കേസിൽ ഹൈക്കോടതി

Last Updated:

പരാതിയും വാദങ്ങളും സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ബലാത്സംഗം പോലെ തന്നെ ക്രൂരമാണ് ബലാത്സംഗം ചെയ്തെന്ന വ്യാജ ആരോപണവുമെന്ന് ഹൈക്കോടതി. എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഈ കേസില്‍ ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നോയെന്നു പരിശോധിക്കണമെന്ന് കേസ് ഡയറി നോക്കിയ ശേഷം ബെഞ്ച് അഭിപ്രായപ്പെട്ടു.
advertisement

Also Read- മൃതദേഹം സൂക്ഷിക്കാൻ ഫ്രിഡ്ജ് വാങ്ങി; കാമുകിയുടെ ശരീരം 35 കഷ്ണങ്ങളാക്കിയത് 18 ദിവസമെടുത്ത്

ആദ്യ പരാതിയില്‍ ലൈംഗിക പീഡനം ഉള്‍പ്പെട്ടിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ആദ്യ മൊഴി പരിശോധിക്കുമ്പോള്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരം ആയിരുന്നെന്നാണ് മനസ്സിലാവുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ എത്ര തവണ സമ്മതത്തോടെ ബന്ധപ്പെട്ടാലും ഒരു തവണ നോ പറഞ്ഞാല്‍ അതു ബലാത്സംഗം ആവുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Also Read- വീണ്ടും പൊലീസിന്റെ ലൈംഗികപീഡനം; സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ

advertisement

പരാതിയും വാദങ്ങളും സിനിമാക്കഥ പോലെ തോന്നുന്നുവെന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. തക്കതായ കാരണങ്ങളോടെയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. അതു റദ്ദാക്കണമെങ്കില്‍ വ്യക്തമായ കാരണങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

Also Read- അടൂരിൽ നാട്ടുകാര്‍ നടുറോഡിലിട്ട് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കേസ് പരിഗണിക്കുമ്പോള്‍ പരാതിക്കാരിയും കോടതിയിലുണ്ടായിരുന്നു. വധശ്രമം ചുമത്തിയ വകുപ്പ് എങ്ങനെ കേസില്‍ നിലനില്‍ക്കുമെന്നും കോടതി ചോദിച്ചു. എംഎല്‍എ കേസുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗം വാദങ്ങള്‍ കൂടെ പരിഗണിച്ച ശേഷം ജാമ്യത്തില്‍ തീരുമാനം ഉണ്ടാകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; വ്യക്തമായ കാരണമില്ലാതെ ജാമ്യം റദ്ദാക്കാനാവില്ല': എൽദോസ് കേസിൽ ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories