advertisement

വീണ്ടും പൊലീസിന്റെ ലൈംഗികപീഡനം; സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ

Last Updated:

താമരശ്ശേരി ഡിവൈഎസ്പിയുടെനിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട്: സഹോദരിമാരായ രണ്ടു പോൺകുട്ടികളെ പീഡിപ്പിച്ച സിവിൽ പോലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടാഞ്ചേരി സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു.
കോഴിക്കോട് കൂരാച്ചുണ്ട് പോലീസ് ആണ് കേസെടുത്തത്. സംഭവത്തിൽ സിപിഒ വിനോദ് കുമാർ ഒളിവിലാണ്. പെൺകുട്ടികളുടെ അമ്മയാണ് പൊലീസില്‍ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി ഡിവൈഎസ്പിയുടെനിർദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ നാലു ദിവസങ്ങൾക്കുള്ളിൽ പൊലീസ് ഉദ്യോഗസ്ഥർ പ്രതിയാകുന്ന നാലാമത്തെ പീഡന കേസാണിത്.  കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ച് ഏഴുവർഷത്തോളം പീഡിപ്പിച്ച കേസിൽ വിജിലൻസ് പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്നു പേർ പിടിയിലായിരുന്നു. കേസില്‍ വിജിലൻസ് ഗ്രേഡ് എസ്.സിപിഒ സാബു പണിക്കരാണ് അറസ്റ്റിലായത്.
advertisement
വയനാട് അമ്പലവയലിലാണ് മറ്റൊരു കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പട്ടികവർഗത്തിൽപ്പെട്ട പോക്സോ കേസ് ഇരയെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഗ്രേഡ് എഎസ്ഐ ബാബുവിനെതിരെ പോക്സോ കേസും ഇതിന് പുറമെ പട്ടികജാതി - പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുത്തു.
ഞായറാഴ്ചയാണ് കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇൻസ്പെക്ടർക്കെതിരെ പീഡനക്കേസിൽ കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിനെയാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ പി ആർ സുനുവിന്റെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ഇപ്പോൾ കിട്ടിയ തെളിവുകൾ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജുവിന്റെ വിശദീകരണം. കൊച്ചി മരട് സ്വദേശിയായ പി.ആർ.സുനു നേരത്തെയും ബലാത്സംഗ കേസിൽ പ്രതിയായിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീണ്ടും പൊലീസിന്റെ ലൈംഗികപീഡനം; സഹോദരിമാരായ രണ്ടു കുട്ടികളെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ പോക്സോ
Next Article
advertisement
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
  • വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു

  • ഫാത്തിമ തഹ്ലിയക്ക് സീറ്റ് നൽകിയതിനെതിരെ നൂർബിന റഷീദ് ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു

  • നൂർബിന റഷീദ് എം കെ മുനീറിനോട് കാട്ടിയ അനീതിയും സമസ്തയുടെ ആദർശം ഇപ്പോൾ എവിടെ പോയെന്നും തുറന്നടിച്ചു

View All
advertisement