advertisement

അടൂരിൽ നാട്ടുകാര്‍ നടുറോഡിലിട്ട് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു

Last Updated:

വിദ്യാർത്ഥികള്‍ തമ്മില്‍ റോഡില്‍ വച്ച് ഏറ്റുമുട്ടി. ഇതോട് കൂടിയാണ് പ്രദേശവാസികളായ ഡ്രൈവര്‍മാര്‍ ഇടപെട്ട് നടുറോഡിലിട്ട് കുട്ടികളെ ക്രൂരമായി തല്ലിയത്

പത്തനംതിട്ട: അടൂര്‍ കടമ്പനാട് വിദ്യാർത്ഥികളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി. കടമ്പനാട് കെആര്‍കെപിഎം എച്ച്എസ്‌എസിലെ മൂന്നു വിദ്യാർത്ഥികൾക്കാണ് മർദനമേറ്റത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.
കടമ്പനാട് കെആര്‍കെപിഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അസ്ഹര്‍, യാസിന്‍, അസര്‍ എന്നീ വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവർ ശാസ്താംകോട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ദഫ്മുട്ട് പരീശീലനത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികള്‍. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാർത്ഥികള്‍ തമ്മില്‍ റോഡില്‍ വച്ച് ഏറ്റുമുട്ടി. ഇതോട് കൂടിയാണ് പ്രദേശവാസികളായ ഡ്രൈവര്‍മാര്‍ ഇടപെട്ട് നടുറോഡിലിട്ട് കുട്ടികളെ ക്രൂരമായി തല്ലിയത്.
advertisement
സംഭവത്തില്‍ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍ രണ്ടിലധികം പേര്‍ വിദ്യാര്‍ഥികളെ തല്ലുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുടൂതല്‍ പേര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
advertisement
വെള്ളം കുടിക്കാനായി സ്കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാർത്ഥികൾക്കിടയിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിലെത്തുകയുമായിരുന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. അഞ്ചിലധികം പേർ ചേർന്നാണ് മർദിച്ചത്. പരാതിയിൽ ആംബുലൻസ് ഡ്രൈവർമാരായ കണ്ണൻ, നിഖിൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടൂരിൽ നാട്ടുകാര്‍ നടുറോഡിലിട്ട് വിദ്യാര്‍ത്ഥികളെ മര്‍ദിച്ചു
Next Article
advertisement
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചു
  • വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂർബിന റഷീദ് രാജിവച്ചതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു

  • ഫാത്തിമ തഹ്ലിയക്ക് സീറ്റ് നൽകിയതിനെതിരെ നൂർബിന റഷീദ് ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചു

  • നൂർബിന റഷീദ് എം കെ മുനീറിനോട് കാട്ടിയ അനീതിയും സമസ്തയുടെ ആദർശം ഇപ്പോൾ എവിടെ പോയെന്നും തുറന്നടിച്ചു

View All
advertisement