ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടിക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച് ഇവർ താമസിക്കുന്ന പ്രദേശത്തെ ഗ്രാമമുഖ്യനാണ് പൊലീസിന് വിവരം നൽകിയത്. ലഭിച്ച സൂചനകൾ അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇരയായ പെൺകുട്ടിയെയും ഏഴും അഞ്ചും വയസുള്ള രണ്ട് സഹോദരങ്ങളെയും ആ വീട്ടിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ പിന്നീട് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി.
Also Read-യുവതികളായ പെൺമക്കളെ വ്യായാമത്തിനുപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് അമ്മ കൊലപ്പെടുത്തി
advertisement
ഇവിടെ നടന്ന കൗൺസിലിംഗിലാണ് മാസങ്ങളോളം നീണ്ട ക്രൂര ലൈംഗികഅതിക്രമങ്ങൾ സംബന്ധിച്ച് കുട്ടി വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജനുവരി 14 മകര സംക്രാന്തി ദിനത്തില്‍ മദ്യപിച്ചെത്തിയ പിതാവ് തന്നെ തുടർച്ചയായി പലതവണ ബലാത്സംഗം ചെയ്തുവെന്നും ഇതോടെ ആരോഗ്യനില വഷളായെന്നുമാണ് ആ പത്തുവയസുകാരി വെളിപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് നാല് മാസങ്ങളായി ഈ അതിക്രമങ്ങൾ തുടരുന്നുണ്ടെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ആവർത്തിച്ചുള്ള പീഡനം മൂലം അടിവയറ്റിലും അരയ്ക്ക് കീഴ്പോട്ടുമുള്ള ഭാഗത്തും അതി കഠിനമായ വേദന അനുഭവപ്പെട്ട കുട്ടി അയൽവാസികളായ ചില സ്ത്രീകളോട് വിവരം തുറന്നു പറയുകയായിരുന്നു. ഇവരാണ് വിഷയം ഗ്രാമമുഖ്യന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതും പൊലീസ് ഇടപെടൽ ഉണ്ടായത്.
കുട്ടികളുടെ അമ്മയും അച്ഛനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. വഴക്കും കലഹവും പതിവായതോടെ ഭാര്യ മൂന്നു മക്കളെയും കൂട്ടി തന്‍റെ മാതാപിതാക്കളുടെ വീട്ടിലെത്തി. എന്നാൽ നാല് മാസം മുമ്പ് പ്രതി ഇവിടെയെത്തി മക്കളെ തിരികെ കൂട്ടിക്കൊണ്ടുവന്നു. ദിവസകൂലിക്ക് ജോലി ചെയ്യുന്ന ഇയാൾ ഒരു വാടകവീട്ടിലാണ് മക്കൾക്കൊപ്പം കഴിഞ്ഞിരുന്നത്. മക്കളെ വീട്ടിൽ തനിച്ചാക്കിയാണ് എല്ലാ ദിവസവും ഇയാൾ ജോലിക്ക് പോകുന്നത്. മടങ്ങി വരുന്നതാകട്ടെ മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലും.
Also Read-അമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; അയൽവാസിക്കെതിരെ പരാതി
ഈ സമയത്താണ് മൂത്തമകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുന്നത്. വേദനയും ബുദ്ധിമുട്ടും സഹിക്കവയ്യാതെ ആയതോടെയാണ് പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞതെന്നാണ് ഡാബി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സമ്പദ് സിംഗ് അറിയിച്ചത്. പെൺകുട്ടി വെളിപ്പെടുത്തിയ വിവരങ്ങൾ അനുസരിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർദേശപ്രകാരമാണ് പൊലീസ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.
പെൺകുട്ടിയുടെ വൈദ്യപരിശോധനയും നടത്തിയിരുന്നു. മജിസ്ട്രേറ്റിന് മുന്നിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങളിലാണ് പൊലീസ്. നിലവിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് അനുസരിച്ച് പെണ്‍കുട്ടിയെയും സഹോദരങ്ങളെയും ബുന്ദിയിലെ രണ്ട് അഭയകേന്ദ്രങ്ങളിലേക്കായി മാറ്റിയിരിക്കുകയാണ്.