യുവതികളായ പെൺമക്കളെ വ്യായാമത്തിനുപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് അമ്മ കൊലപ്പെടുത്തി

Last Updated:

കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വരുന്നുണ്ട് എന്നാണ് പറയുന്നത്. പക്ഷെ സ്വന്തം മക്കളെ കൊലപ്പെടുത്തുന്ന തരത്തിൽ എന്താണിവരെ പ്രകോപിതയാക്കിയതെന്ന് വ്യക്തമല്ല.

തിരുപ്പതി: യുവതികളായ രണ്ട് പെൺമക്കളെ കൊലപ്പെടുത്തി അമ്മ. ആന്ധ്ര ചിറ്റൂർ മടനപ്പള്ളിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇവിടെ ശിവനഗർ മേഖലിയെ താമസക്കാരായ അലേക്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് അമ്മയുടെ കയ്യാൽ കൊല്ലപ്പെട്ടത്. വ്യായാമത്തിനായുപയോഗിക്കുന്ന ഡംബെൽ ആണ് കൊലപാതകം നടത്താനായി ഉപയോഗിച്ചത്.
സംഭവത്തിൽ ഇവരുടെ മാതാവ് പത്മജയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് പറയുന്നതനുസരിച്ച് പുരോഷോത്തം നായിഡു എന്നയാളുടെ ഭാര്യയായ പത്മജം മാടനപ്പള്ളിയിലെ ഒരു സ്വകാര്യ കോളജ് ജീവനക്കാരിയാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വരുന്നുണ്ട് എന്നാണ് പറയുന്നത്. പക്ഷെ സ്വന്തം മക്കളെ കൊലപ്പെടുത്തുന്ന തരത്തിൽ എന്താണിവരെ പ്രകോപിതയാക്കിയതെന്ന് വ്യക്തമല്ല.
advertisement
കൊലപാതകവിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസാണ് യുവതികളുടെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അമ്മയായ പത്മജയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ പത്മജ ഇത്തരമൊരു കൃത്യം നടത്തിയത് എന്തിനെന്നത് സംബന്ധിച്ച സൂചനകൾ ലഭിക്കുള്ളു എന്നാണ് പൊലീസ് അറിയിച്ചത്.
അതേസമയം സമാനമായ മറ്റൊരു സംഭവത്തിൽ ചെന്നൈ സ്വദേശിയായ യുവതി സ്വന്തം ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. വീണ്ടും വിവാഹം കഴിക്കണമെന്ന് ഭർത്താവ് പറഞ്ഞതാണ് ഇവരെ ചൊടിപ്പിച്ചത്. . തൂത്തുക്കുടി സ്വദേശിയായ പ്രഭു(38) എന്നയാളാണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം നേരെ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ കീഴടങ്ങുകയും ചെയ്തു.
advertisement
കൊല്ലപ്പെട്ട പ്രഭു ഭാര്യ ഉമാമേശ്വരിക്കും രണ്ട് കുട്ടികൾക്കുമൊപ്പമായിരുന്നു താമസം. നാലും ഏഴും വയസ്സുള്ള ആൺകുട്ടിയും പെൺകുട്ടിയുമാണ് ഇവർക്കുള്ളത്. സ്വകാര്യ മില്ലിലെ ജോലിക്കാരനായ പ്രഭു മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായിസ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പതിവുപോലെ മദ്യപിച്ചെത്തിയ പ്രഭു ഭാര്യയുമായി വഴക്കിട്ടു. വഴക്കിനിടയിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാനുള്ള തീരുമാനം ഭാര്യയെ അറിയിക്കുകയായിരുന്നു. പ്രഭുവിന്റെ ബന്ധുവായ അടുത്ത ഗ്രാമത്തിലുള്ള സ്ത്രീയെ വിവാഹം ചെയ്യുമെന്നായിരുന്നു പറഞ്ഞത്.
ഭർത്താവ് വീണ്ടും വിവാഹം കഴിക്കുമെന്ന് കേട്ട ഉമാമേശ്വരി വീട്ടിലുള്ള മടവാൾ എടുത്ത് പ്രഭുവിന്റെ കഴുത്തിന് വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഇയാള്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെടുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതികളായ പെൺമക്കളെ വ്യായാമത്തിനുപയോഗിക്കുന്ന ഡംബെൽ ഉപയോഗിച്ച് അമ്മ കൊലപ്പെടുത്തി
Next Article
advertisement
Weekly Love Horoscope Jan 12 to 18 | ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
ബന്ധത്തിൽ ഊർജപ്രവാഹമുണ്ടാകും; പങ്കാളിക്കും നിങ്ങൾക്കും ഇടയിൽ ഊഷ്മളത വർധിക്കും: പ്രണയ വാരഫലം
  • പ്രണയത്തിൽ ഉയർച്ചയും വെല്ലുവിളികളും അനുഭവപ്പെടും

  • ആശയവിനിമയവും ക്ഷമയും പ്രണയബന്ധം ശക്തിപ്പെടുത്താൻ സഹായിക്കും

  • അവിവാഹിതർക്ക് പുതിയ പ്രണയ സാധ്യതകൾ ഉയരുന്ന സമയമാണ്

View All
advertisement