2019 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രവാസിയായ പ്രതി കിടപ്പു മുറിയില്‍ വെച്ചാണ് മകളെ പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് ഇയാള്‍ ഗള്‍ഫിലേക്ക് പോയി. ഭയം കാരണം കുട്ടി അന്ന് ആരോടും ഈ കാര്യം പറഞ്ഞിരുന്നില്ല.
Also Read-പോക്സോ കേസ് പ്രതിക്ക് ലൈംഗികശേഷി ഇല്ലെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; വിവാദം
കഴിഞ്ഞദിവസം പിതാവ് നാട്ടിലേക്ക് മടങ്ങിയെത്തുമെന്ന അറിഞ്ഞതോടെ കുട്ടി അസ്വസ്ഥയായി. വീണ്ടും പീഡിപ്പിക്കപ്പെടുന്നു എന്ന് ഭയപ്പെടുകയും ചെയ്തു. ഒടുവില്‍ 2019ല്‍ നടന്ന സംഭവം അമ്മയോട് വെളിപ്പെടുത്തി.
advertisement
Also Read-ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ഗള്‍ഫില്‍നിന്ന് പ്രതി മടങ്ങിയെത്തിയതോടെ വീട്ടില്‍ കലഹവും തര്‍ക്കവും ആരംഭിച്ചു. തര്‍ക്കവും ബഹളവും വര്‍ധിച്ചതോടെ മയ്യില്‍ പൊലീസിന് വിവരം ലഭിച്ചു. ലഹളയുടെ കാര്യം അന്വേഷിച്ചെത്തിയ പോലീസിനോട് കുട്ടി തന്നെയാണ് പീഡനവിവരം തുറന്നു പറഞ്ഞത്.
Also Read-വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ സിപിഐ സസ്പെന്‍ഡ് ചെയ്തു
ഉടന്‍ തന്നെ പോലീസ് പ്രവാസിയെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.