നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  കാണാതായ യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കാണാതായ യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ. തിരുവല്ല കല്ലൂപ്പാറക്ക് സമീപം പരിയാരത്ത് ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതശരീരം കണ്ടെത്തിയത്. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോർജി (23)യാണ് മരിച്ചത്. ജോർജി ഉപയോഗിച്ച കാർ വീടിനുപുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്.
   കഴിഞ്ഞ ദിവസം രാവിലെ മുതൽ ജോർജിയെ കാണ്മാനില്ലാതാവുകയായിരുന്നു.

   Also read: കോഴിക്കോട് അഞ്ചുവയസുകാരിയെ മാതാവ് കഴുത്തുഞെരിച്ച് കൊന്നു

   പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ അഞ്ചുവയസുകാരി ആയിഷ രഹനയെയാണ് മാതാവ് സമീറ കൊലപെടുത്തത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രദേശവാസികൾ പറയുന്നു.

   കണ്ണൂരിൽ മാനസിക പ്രശ്നങ്ങളെ അനുഭവിക്കുന്ന അമ്മ മകളെ കൊലപ്പെടുത്തിയിരുന്നു. രാജേഷ്  വാഹിദ് ദമ്പതികളുടെ മകൾ 9 വയസ്സുകാരി അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലായിരുന്നു കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുൻപുതന്നെ മരിക്കുകയായിരുന്നു.

   Also read: പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി; രണ്ട് യുവാക്കള്‍ ജീവനൊടുക്കിയ നിലയിൽ

   മുംബൈ: പീഡനക്കേസിൽ അകത്താക്കുമെന്ന ഭീഷണിയെ തുടർന്ന് മഹാരാഷ്ട്രയിൽ രണ്ട് യുവാക്കൾ ജീവനൊടുക്കി. ഔറംഗാബാദ് സില്ലോദില്‍ പാറാവുകാരായി ജോലിചെയ്യുന്ന ധ്യാനേശ്വർ ഷിർസാദ് (20), യോഗേഷ് ഖിസ്തെ (23) എന്നിവരാണ് മരിച്ചത്. ജോലി ചെയ്യുന്ന ഗോഡൗണിനുള്ളിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ യുവാക്കളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ കൂട്ടുകാരൻ ഗോഡൗണിലെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടത്.

   ഇവരെഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണിയെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് ഇരുവരും കുറിപ്പിൽ എഴുതിയിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് മൂന്ന് പേരെ പിടികൂടുകയും ചെയ്തു. സ്കൂൾ ജീവനക്കാരനായ ഷെയ്ഖ് മോയിൻ, ഷെയ്ഖ് മുസ്തഫ, ഇവരുടെ സുഹൃത്തായ യുവതി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

   Summary: Charred boy of a 23-year-old young man, who went missing from yesterday morning was found on the backyard of an unoccupied house. His car was seen parked outside the home where the body was identified. The incident had occured in Thiruvalla in Kerala
   Published by:user_57
   First published:
   )}