പോക്സോ കേസ് പ്രതിക്ക് ലൈംഗികശേഷി ഇല്ലെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; വിവാദം
- Published by:Rajesh V
- news18-malayalam
Last Updated:
തലശേരിയിലും വിദേശത്തുമായി നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ കുയ്യാലി ഷറാറ ബംഗ്ലാവിലെ ഉച്ചുമ്മല്‍ കുറുവാങ്കണ്ടി ഷറാറ ഷറഫുദ്ദീനാണ് (68) കേസിലെ പ്രതി.
കണ്ണൂർ: പോക്സോ കേസ് പ്രതിക്ക് ലൈംഗികശേഷി ഇല്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ട് നൽകിയ സംഭവം വിവാദമാകുന്നു. 15 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ വ്യവസായ പ്രമുഖനാണ് ഡോക്ടർ അനുകൂല റിപ്പോർട്ട് നൽകിയത്.
തലശേരിയിലും വിദേശത്തുമായി നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ കുയ്യാലി ഷറാറ ബംഗ്ലാവിലെ ഉച്ചുമ്മല്‍ കുറുവാങ്കണ്ടി ഷറാറ ഷറഫുദ്ദീനാണ് (68) കേസിലെ പ്രതി. വൈദ്യ പരിശോധന റിപ്പോർട്ട് കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന സംശയത്തെ തുടർന്ന് പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. മെഡിക്കൽ ബോർഡ് രൂപീകരിച്ച പ്രതിയുടെ ലൈംഗികശേഷി വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവിന്റെ സഹോദരിയും ഭര്‍ത്താവും ചേർന്നാണ് പെൺകുട്ടിയെ വ്യവസായ പ്രമുഖന് കാഴ്ചവെക്കാൻ ശ്രമിച്ചതെന്നാണ് കേസ്. പ്രതിയായ ബന്ധു ഭാര്യക്ക് പല്ല് വേദനയാണെന്നും ഡോക്ടറെ കാണിക്കാന്‍ കൂടെ വരണെമെന്നു പറഞ്ഞാണ് സൂത്രത്തില്‍ പെണ്‍കുട്ടിയെ കൂട്ടി കൊണ്ട് പോയത്. എന്നാല്‍ പീഡനശ്രമത്തില്‍ നിന്നും പെണ്‍കുട്ടി രക്ഷപ്പെട്ട് ധര്‍മടത്തെ വീട്ടില്‍ തിരിച്ചെതി. തുടര്‍ന്നാണ് അടുത്ത ബന്ധുവിനോട് പീഡന വിവരങ്ങള്‍ വിശദീകരിച്ചത്
advertisement
ഷറഫുദ്ദീനെ ചോദ്യം ചെയ്ത ശേഷം പീഡന ശ്രമത്തിന് ധര്‍മടം സി ഐ അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ ആശുപത്രിയിൽ സുഖചികിത്സയ്ക്ക് വിട്ടെന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു.
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ രേഷ്മയ്ക്ക് ഞെട്ടൽ
കൊല്ലം കല്ലുവാതുക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി രേഷ്മയെ പോലീസ് ജയിലില്‍ ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ കാര്യം രേഷ്മ ഞെട്ടലോടെയാണ് കേട്ടത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞില്‍ തന്നോട് പകയുണ്ടാകാം. അതിനാലാകാം തന്നെ
advertisement
കബളിപ്പിച്ചതെന്നും രേഷ്മ പറഞ്ഞു. അതിനിടെ അനന്തു എന്ന പേരില്‍ തനിക്ക് ആണ്‍സുഹൃത്ത് ഉണ്ടായിരുന്നെന്ന് രേഷ്മ ആവർത്തിച്ചു. അനന്തുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. അതിന് ശേഷമാകാം ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയത് എന്നും അവർ പറഞ്ഞു.
'അനന്തു' എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫേസ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
advertisement
ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രഹസ്യസുഹൃത്തുമായി രേഷ്മ സംസാരിച്ചിരുന്നത്. രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിരുന്നു.
വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. പത്ത് മാസം ഗര്‍ഭിണയാണെന്ന വിവരം ഒപ്പം താമസിക്കുന്ന കുടുംബാഗങ്ങളില്‍ നിന്നും എങ്ങനെ മറച്ചുവെക്കാനായെന്നതാണ് പൊലീസ് ഉന്നയിക്കുന്ന സംശയം. ഭര്‍ത്താവിന്റെ കുഞ്ഞാണിതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.
Location :
First Published :
July 09, 2021 8:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോക്സോ കേസ് പ്രതിക്ക് ലൈംഗികശേഷി ഇല്ലെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; വിവാദം