വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ സിപിഐ സസ്പെന്‍ഡ് ചെയ്തു
- Published by:Naveen
- news18-malayalam
Last Updated:
മുൻവൈരാഗ്യത്തിന്റെ പേരിലാണ് വീട്ടമ്മയെ കൊലപ്പെടുത്താനുള്ള ശ്രമം ഉണ്ടായത്.
പട്ടാപ്പകൽ വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഇടുക്കി നെടുകണ്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മെമ്പറായ അജീഷ് മുതുകുന്നേലിനെ സിപിഐ സസ്‌പെൻഡ് ചെയ്തു. മുൻവൈരാഗ്യത്തിന്റെ പേരിലാണ് വീട്ടമ്മയെ കൊലപ്പെടുത്താനുള്ള ശ്രമം ഉണ്ടായത്. പഞ്ചായത്ത് മെമ്പറായ അജീഷിന് പുറമെ എട്ടുപടവിൽ ബിജു, അമ്മൻചേരിൽ ആന്റണി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചായത്തംഗം എന്നതിന് പുറമെ അജീഷ് മുതുകുന്നേൽ സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി അംഗവും എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റുമാണ്. സംഭവത്തെ തുടർന്ന് അജീഷ് മുതുകുന്നേലിനെ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സിപിഐ ഉടുമ്പൻചോല മണ്ഡലം കമ്മിറ്റി സെക്രട്ടറി വി.കെ.ധനപാലാണ് അറിയിച്ചത്.
തൂക്കുപാലത്തിന് സമീപം പ്രകാശ്ഗ്രാം മീനുനിവാസിൽ ശശിധരൻ പിള്ളയുടെ ഭാര്യ തങ്കമണിയമ്മയാണ് (68) അതിക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം പ്രദേശത്തുള്ള രണ്ട് പേർ തമ്മിലുണ്ടായ വാട്സാപ്പ് ചാറ്റിൽ നിന്നും തുടങ്ങിയ പ്രശ്നമാണ് വീട്ടമ്മക്ക് എതിരായ കൊലപാതക ശ്രമത്തിൽ കലാശിച്ചത്. തങ്കമണിയമ്മയുടെ ഭർത്താവായ ശശിധരൻ പിള്ള നടത്തുന്ന കടയ്ക്ക് മുന്നിൽ യുവാക്കൾ തമ്മിൽ വീണ്ടും തർക്കമുണ്ടായി. സംഭവം രൂക്ഷമായപ്പോൾ, കടയുടമയായ ശശിധരൻ പിള്ള കടയുടെ മുന്നിൽ വെച്ച് തർക്കം പാടില്ലെന്ന് പറഞ്ഞു. തർക്കത്തിൽ ഉൾപ്പെട്ട യുവാവ് ശശിധരൻ പിള്ളയെ ഭീഷണിപ്പെടുത്തി. ഇത് സംബന്ധിച്ച് കടയുടമ പോലീസിൽ പരാതി നൽകുകയും തുടർന്ന് ഇരുകൂട്ടരെയും വിളിച്ചുവരുത്തി പോലീസ് പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു.
advertisement
Also read- വിസ്മയ കേസിൽ പ്രതി കിരൺകുമാർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും
പക്ഷെ ഇന്നലെ രാവിലെ ഏഴിന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വാഹനത്തിലെത്തിയ മൂന്നംഗ സംഘം കടയ്ക്കുള്ളിലേക്ക് അതിക്രമിച്ച് കയറുകയും കടയിൽ ഉണ്ടായിരുന്ന തകമണിയമ്മയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും തുടർന്ന് അവരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ് തങ്കമണിയമ്മ ജീവൻ രക്ഷിക്കാൻ വേണ്ടി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ എത്തിയ സംഘം ഇതിനു ശേഷം കടയിലെ സാധനങ്ങൾ അടിച്ചു തകർക്കുകയും തുടർന്ന് കടയ്ക്ക് തീയിടുകയും ചെയ്തു. ഇതേതുടർന്ന് പോലീസ് സ്ഥലത്തെത്തി വീടിനും കടയ്ക്കും സംരക്ഷണം ഏർപ്പെടുത്തി.
advertisement
ആക്രമണത്തിൽ കേസെടുത്ത പോലീസ് ആക്രമികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പഞ്ചായത്തംഗം പോലീസിനെയും ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തലും ഒപ്പം പോലീസിന്റെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തതിന്റെ പേരിൽ ഇവരുടെ പേരിൽ മറ്റൊരു കേസും കൂടി എടുത്തിട്ടുണ്ട്.
Also read- 'അനന്തു എന്ന കാമുകൻ ഇല്ല' യഥാർത്ഥ്യം ഉൾകൊള്ളാനാകാതെ രേഷ്മ; കാമുകനെ കാണാൻ വർക്കലയിൽ പോയിരുന്നു
ആക്രമണത്തിൽ പരുക്കേറ്റ തങ്കമണിയമ്മ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന ഇവരെ ഡീൻ കുരിയാക്കോസ് എം പി സന്ദർശിച്ചു.
advertisement
Summary
CPI suspends Panchayat member on grounds of attempt to murder a lady
Location :
First Published :
July 09, 2021 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീട്ടമ്മയെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിച്ച പഞ്ചായത്ത് അംഗത്തെ സിപിഐ സസ്പെന്‍ഡ് ചെയ്തു