2017 ലാണ് തനിക്ക് പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം കുട്ടി വെളിപ്പെടുത്തുന്നത്. കുട്ടി പഠിച്ചുകൊണ്ടിരുന്ന അംഗനവാടിയിലെ ജീവനക്കാരിയോട് സംഭവങ്ങൾ പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്തു വന്നത്. കുഞ്ഞിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ അംഗനവാടി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ശിശുക്ഷേമ സമിതിയും സംഭവത്തിൽ ഇടപെട്ടു. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ കുട്ടി സമിതിയോടും വിവരിച്ചു.
Also Read-ഭാര്യയുമായി കലഹം: അരിശം തീർക്കാൻ മൂന്നര വയസുള്ള മകളെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു
advertisement
കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ശിശുക്ഷേമ സമിതി പിതാവിന്റെ പക്കൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും അയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. 2017 ഡിസംബറിലാണ് മകളെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഇയാൾക്കെതിരെ പരാതി സമർപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശി ഉൾപ്പെടെ 26 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു.
രണ്ട് മാസം പ്രായമുള്ളപ്പോൾ തന്നെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞ് അച്ഛന്റെ സംരക്ഷണയിലായിരുന്നു. രക്ഷകനാകേണ്ടിയിരുന്ന പിതാവ് തന്നെയാണ് മകളെ ചെറുപ്രായത്തിൽ തന്നെ അതിക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചത്. അത്യന്തം വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമായ പ്രവൃത്തിയാണ് മകൻ ചെയ്തതെന്നാണ് ഇയാളുടെ അമ്മയും കോടതിയിൽ മൊഴി നൽകിയത്. ഇതിന് പിന്നാലെയാണ് മരണം വരെ തടവിന് വിധിച്ചു കൊണ്ടുള്ള ശിക്ഷാ വിധി കോടതി പ്രഖ്യാപിച്ചത്.
