ഭാര്യയുമായി കലഹം: അരിശം തീർക്കാൻ മൂന്നര വയസുള്ള മകളെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു
ഏഴുവയസുകാരനായ മകനെ കഴുത്തിൽ കുരുക്കിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് വീട്ടിലെത്തി മകളെ വെള്ളത്തിൽ മുക്കിക്കൊന്നത്.

News 18
- News18
- Last Updated: February 13, 2020, 8:27 AM IST
നാഗർകോവിൽ: ഭാര്യയുമായി വഴക്കിട്ടതിന്റെ അരിശം തീർക്കാൻ മൂന്നര വയസുകാരി മകളെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു. ഏഴുവയസുകാരനായ മകനെയാണ് ആദ്യം കൊല്ലാൻ ശ്രമിച്ചതെങ്കിലും ഭാര്യയുടെ ഇടപെടലിനെ തുടര്‍ന്ന് അത് പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് മൂന്നുവയസുകാരിയായ മകളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നത്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച നാഗർകോവിലിലാണ് ക്രൂരകൃത്യം അരങ്ങേറിയത്.
സംഭവത്തിന് ശേഷം കുട്ടികളുടെ പിതാവ് ശെന്തിൽ കുമാര്‍ ഒളിവില്‍പ്പോയിരിക്കുകയാണ്. കുടിവെള്ള വിതരണക്കാരനാണ് മയിലാടി മാർത്താണ്ഡപുരം സ്വദേശിയായ ശെന്തിൽ. പണയം വച്ച ആഭരണത്തെച്ചൊല്ലി സംഭവ ദിവസം ഇയാളും ഭാര്യയുമായ രാമലക്ഷ്മിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനു ശേഷം ശെന്തിൽ ദേഷ്യത്തോടെ പുറത്ത് പോയി. ഇതിനിടെ മകനെ കാണുന്നില്ലെന്ന് കണ്ട രാമലക്ഷ്മി കുട്ടിയെ തിരഞ്ഞെത്തിയപ്പോൾ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കഴുത്തിൽ കയറു മുറുക്കി അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തി. മകനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം ശെന്തിലിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അയൽവാസിയെ വിളിച്ച് മകള്‍ വീട്ടിൽ ഒറ്റക്കാണെന്ന വിവരം പറഞ്ഞു. Also Read-ഡൽഹിയിലെ കോളജിൽ വിദ്യാർഥികൾക്കെതിരെ ലൈംഗിക അതിക്രമം: 10 പേർ അറസ്റ്റിൽ
ഇവർ വന്നു നോക്കിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് പൊളിച്ച് അകത്തു കടന്നപ്പോൾ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകനെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സെന്തിൽ വീട്ടിലെത്തി മകളെ കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് ശേഷം കുട്ടികളുടെ പിതാവ് ശെന്തിൽ കുമാര്‍ ഒളിവില്‍പ്പോയിരിക്കുകയാണ്. കുടിവെള്ള വിതരണക്കാരനാണ് മയിലാടി മാർത്താണ്ഡപുരം സ്വദേശിയായ ശെന്തിൽ. പണയം വച്ച ആഭരണത്തെച്ചൊല്ലി സംഭവ ദിവസം ഇയാളും ഭാര്യയുമായ രാമലക്ഷ്മിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനു ശേഷം ശെന്തിൽ ദേഷ്യത്തോടെ പുറത്ത് പോയി. ഇതിനിടെ മകനെ കാണുന്നില്ലെന്ന് കണ്ട രാമലക്ഷ്മി കുട്ടിയെ തിരഞ്ഞെത്തിയപ്പോൾ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ കഴുത്തിൽ കയറു മുറുക്കി അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തി. മകനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച ശേഷം ശെന്തിലിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അയൽവാസിയെ വിളിച്ച് മകള്‍ വീട്ടിൽ ഒറ്റക്കാണെന്ന വിവരം പറഞ്ഞു.
ഇവർ വന്നു നോക്കിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. പൂട്ട് പൊളിച്ച് അകത്തു കടന്നപ്പോൾ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകനെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെ സെന്തിൽ വീട്ടിലെത്തി മകളെ കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.