കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാലയ്ക്ക് സർക്കാരും ജില്ലാ ഭരണകൂടവും കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. വിദേശികൾക്ക് അവർ തങ്ങുന്ന ഹോട്ടലിൽ തന്നെ പൊങ്കാല ഇടാൻ സൗകര്യം ഒരുക്കണമെന്നതായിരുന്നു അതിൽ പ്രധാനം. ഈ നിർദ്ദേശം ലംഘിച്ചാണ് ചൊവ്വരയിലെ സോമതീരം റിസോർട്ട് വിദേശ വിനോദ സഞ്ചാരികളെ നഗരത്തിൽ എത്തിച്ചത്.
BEST PERFORMING STORIES:Coronavirus Outbreak LIVE: ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരന് കൊറോണ; കേരളത്തിൽ രോഗബാധിതരുടെ എണ്ണം ആറായി [NEWS]Corona Virus in Kerala: രകൊറോണ; UAE ഉൾപ്പെടെ 9 രാജ്യങ്ങളിലേക്ക് യാത്ര നിരോധിച്ച് സൗദി അറേബ്യ IMA [PHOTS]Women's Day 2020 | Corona Virus in Kerala: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി [NEWS]
advertisement
ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കി. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരമായിരിക്കും നടപടിയെടുക്കുക.
ഇറ്റലിയില്‍ നിന്നും വന്ന 3 പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കും കോവിഡ് 19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
