സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Last Updated:

അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ചാണ് തിരുവനന്തപുരത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി കളക്ടർ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അംഗൻവാടി, പോളിടെക്നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ് ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09-03-2020 മുതൽ 11-03-2020 വരെ അവധി ആയിരിക്കും.
അതേസമയം, ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകൾക്ക് മാറ്റമില്ല.
advertisement
എന്നാൽ, രോഗബാധിതരുമായി അടുത്തിടപഴുക്കി രോഗ ലക്ഷണമുള്ള കുട്ടികൾ പരീക്ഷ എഴുതാൻ പാടുള്ളതല്ല. ഇവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവർക്ക് അതേ സ്കൂളിൽ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും.
പരീക്ഷ സെന്‍ററുകളിൽ മാസ്കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ വിദ്യാഭാസ സ്ഥാപനങ്ങളിൽ പി.ടി.എയുടെ നേതൃത്വത്തിൽ മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബസമായും മാസ്കും സാനിട്ടൈസറും ലഭ്യമാക്കണം.
കോട്ടയം
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 9 തിങ്കളാഴ്ച അവധി ആയിരിക്കും. കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു മാര്‍ച്ച്9 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Next Article
advertisement
Horoscope Oct 28 | ഉത്കണ്ഠയും വൈകാരിക വെല്ലുവിളികളും നേരിടും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ഉത്കണ്ഠയും വൈകാരിക വെല്ലുവിളികളും നേരിടും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് ഉത്കണ്ഠയും വൈകാരിക വെല്ലുവിളികൾ; ക്ഷമയും പോസിറ്റീവ് ആശയവിനിമയവും ആവശ്യമാണ്.

  • മിഥുനം രാശിക്കാർക്ക് പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ആത്മപ്രകാശനത്തിൽ വ്യക്തത ആസ്വദിക്കാനും കഴിയും.

  • കർക്കിടകം രാശിക്കാർക്ക് കുടുംബവും വൈകാരിക ബന്ധങ്ങളും ആഴത്തിലാകും, ഇത് സന്തോഷം നൽകും.

View All
advertisement