ജൂലൈ അഞ്ചിന് 9.40ന് മുതൽ സ്വപ്നയുടെ ഫോൺ സെക്രട്ടേറിയറ്റിന് സമീപം പുന്നൻറോഡിലായിരുന്നു. ആ സമയം സ്വപ്ന നേരിട്ടോ അല്ലെങ്കിൽ അവരുടെ ഫോണുമായി മറ്റൊരാളോ സെക്രട്ടേറിയറ്റിന് സമീപത്തെത്തിയതായാണ് വിവരം.
സെക്രട്ടേറിയറ്റിന് സമീപത്തായാണ് ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കർ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇതിനുസമീപത്തുള്ള ഹിൽട്ടൺ ഹോട്ടലിൽനിന്ന് കഴിഞ്ഞ ദിവസവും സിസിടിവി ദൃശ്യങ്ങൾ കസ്റ്റംസ് ശേഖരിച്ചു. ഈ ഹോട്ടലിന് എതിർവശത്തുള്ള ഹെതർ ടവറിലാണ് ശിവശങ്കർ ഫ്ലാറ്റു വാടകയ്ക്ക് എടുത്തിട്ടുള്ളത്.
TRENDING:സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ആദ്യവനിത ഇൻസ്പെക്ടർ; ചരിത്രം കുറിച്ച് സജിത [NEWS]കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരമോ പ്രതിഷേധമോ പാടില്ല; രാഷ്ട്രീയ പാർട്ടികളോട് കേരള ഹൈക്കോടതി [NEWS]കുട്ടിക്കാലത്തെ താരപുത്രിമാർ; വൈറലായി ഒരു പഴയകാല ചിത്രം [NEWS]
advertisement
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു. ഇന്നു പുലർച്ചെ 2.15ഓടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി സൂചനയുണ്ട്. സ്വപ്ന സഹപ്രവർത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കർ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവർഷായി സ്വപ്നയെ അറിയാമെന്നും, അവരുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും ശിവശങ്കർ പറഞ്ഞു. അതേസമയം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.