കോഫെപോസ ചുമത്തി ഒരു വർഷം തടവിൽ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസാണ് സമിതിക്ക് അപേക്ഷ നൽകിയത്. പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമാണ് കസ്റ്റംസ് കോഫെപോസ സമിതിക്ക് മുന്നിൽ വച്ചത്. ഉത്തരവിന്റെ പകർപ്പ് പ്രതികൾക്ക് കൈമാറി. ഉത്തരവിനെതിരെ പ്രതികൾക്ക് കോടതിയെ സമീപിക്കാം.
advertisement
കാക്കാനാട് ജില്ലാ ജയിലിൽ നിന്നും സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വാങ്ങുന്ന കസ്റ്റംസ് ഇവരെ കരുതൽ തടങ്കലിൽ പാർപ്പിക്കാനായി സെൻട്രൽ ജയിലിലേക്ക് മാറ്റും.
ഇതിനിടെ കസ്റ്റംസ് സംഘം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ 11 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്ലിൽ സ്വപ്ന സുരേഷിനേയും എം.ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമായിട്ടാണ് ചോദ്യം ചെയ്തത്.