ദിവസവേതനത്തിന് ജോലി ചെയ്യുന്ന ആളാണ് കുട്ടിയുടെ അമ്മ ഹാജിറ. ഇവർ പ്രസവത്തിനായാണ് സുധഗുണ്ടെ പാല്യയിലുള്ള സ്വന്തം വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. രണ്ടുവയസുകാരനായ മകനെയും ഒപ്പം കൂട്ടിയിരുന്നു. നാല് മക്കളുള്ള ഹാജിറ മറ്റ് മൂന്ന് മക്കളെയും ഭർത്താവായ ഇർഫാദിനൊപ്പം ആക്കിയ ശേഷമാണ് ഇളയകുട്ടിയുമായി പ്രസവത്തിന് വീട്ടിലെത്തിയത്. ഇരുപത് ദിവസം മുമ്പ് ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇവർ പ്രസവത്തെ തുടർന്ന് വിശ്രമത്തിൽ തുടരവെയാണ് രണ്ടുവയസുകാരനോട് മുത്തശ്ശിയുടെ ക്രൂരത.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി പിതാവിനെ തിരക്കി കരയാൻ തുടങ്ങി. ഇതാണ് മുബ്ബഷിറയെ ദേഷ്യം പിടിപ്പിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കുട്ടിയുടെ കരച്ചിൽ സഹിക്കവയ്യാതായതോടെ ഇവർ കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചു. മെഴുകുതിരി ഉപയോഗിച്ച് മുഖത്തുൾപ്പെടെ പൊള്ളിക്കുകയും ചെയ്തു. കരച്ചിൽ ഉച്ചത്തിലായതോടെ വായിൽ ടേപ്പ് ഒട്ടിച്ച ശേഷം മർദ്ദനം തുടർന്നുവെന്നാണ് പറയപ്പെടുന്നത്. അബോധാവസ്ഥയിലായ കുഞ്ഞിനെ കണ്ട മാതാവ് ഹാജിറ ഭർത്താവിനെ വിളിച്ചു വരുത്തി കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിലും പൊള്ളലേറ്റ പാടുകളുണ്ട്.
advertisement
You may also like:തിരുവോണനാളിൽ കൊലപാതകം; തിരുവനന്തപുരത്ത് രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; രാഷ്ട്രീയപ്രേരിതമെന്ന് പോലീസ് [NEWS]ജോസ് കെ. മാണിയെച്ചൊല്ലി എൽ.ഡി.എഫിൽ അസ്വാരസ്യം; പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും കാഞ്ഞിരപ്പള്ളിയിലുറച്ച് സി.പി.ഐയും [NEWS] Sushant Singh Rajput | ഉത്തരങ്ങൾ തൃപ്തികരമല്ല; റിയ ചക്രബർത്തിയെ തുടർച്ചയായ 4-ാം ദിനവും ചോദ്യം ചെയ്യാൻ CBI [NEWS]
സംഭവത്തിൽ ഭാര്യയ്ക്കും അമ്മായി അമ്മയ്ക്കും എതിരെ പരാതിയുമായി കുട്ടിയുടെ പിതാവ് തന്നെയാണ് പൊലീസിനെ സമീപിച്ചത്. മുബ്ബഷിറയെയും ഹാജിറയെയും പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രസവം കഴിഞ്ഞിരിക്കുന്ന സമയം ആയതിനാൽ ഹാജിറയെ പിന്നീട് വിട്ടയച്ചു. ചികിത്സയിലിരിക്കുന്ന കുഞ്ഞിനെ പിതാവിന് കൈമാറുമെന്നാണ് സൂചന.
