മായാപുർ നിവാസിയായ സൗരബ് കുമാറിനെ ഫത്തേഹ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. കുമാറും സുഹൃത്ത് അംജിത് കുമാറും വിവാഹ ഷോപ്പിംഗിനു വേണ്ടി ബൈക്കിലായിരുന്നു പോയിരുന്നത്. മായാപൂർ പ്രദേശത്തു വെച്ച് അര ഡസനോളം വരുന്ന ആളുകളാണ് ഇവരെ തട്ടിക്കൊണ്ട് പോയത്.
5 ലക്ഷം രൂപയായിരുന്നു സൗരബിനെ വിട്ടു നൽകാൻ കുറ്റവാളികൾ ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് അത് രണ്ടര ലക്ഷം രൂപയാക്കി കുറക്കുകയായിരുന്നു. പണമടച്ചില്ലെങ്കിൽ സൗരബിനെ കൊന്നുകളയുമെന്നും കുറ്റവാളികൾ ഭീഷണിപ്പെടുത്തിയിരുന്നു. ജൂൺ 27 നാണ് അദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
advertisement
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഗയ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു. വസീർഗഞ്ച് ഡി എസ് പി, ടെക്നിക്കൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്‌ഥർ, മറ്റു സമീപ പ്രദേശങ്ങളിലെ പോലീസ് ഉദ്യോഗസ്‌ഥർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സൗരബിനെയും സുഹൃത്തിനെയും സുരക്ഷിതമായി തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമത്തിലായിരുന്നു പോലീസ്.
Also Read- ലോ പോയിന്റ് പറയാൻ മാത്രമല്ല പൊറോട്ട അടിക്കാനും അറിയാം അനശ്വരയ്ക്ക്
ഓപറേഷന്റെ ഭാഗമായി പോലീസ് പരിസര പ്രദേശങ്ങളിൽ ബാരിക്കേഡ് തീർക്കുകയും നഷ്ട പരിഹാര തുക സ്വീകരിക്കാൻ പൾസർ ബൈക്കിലെത്തിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവസാനം പൊലീസ് സൗരബിനെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി. എന്നാൽ കുറ്റവാളികൾ ഇരുവരെയും അടിക്കുകയും മർദിച്ചവശരാക്കുകയും ചെയ്തിട്ടുണ്ട്.
കരു സിംഗ്, റോഷൻ പാസ്വാൻ, ചന്ദൻ കുമാർ എന്നിവരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കരു സിംഗിനെതിരെ നിരവധി പോലീസ് കേസുകൾ നിലനിൽക്കുന്നുണ്ട്. ഗയയിലെ ഡൽഹ, മുഫസിൽ സ്റ്റേഷനുകളിലും, ഔരംഗാബാദിലെ മദൻപുർ സ്റ്റേഷനിലും ഇദ്ദേഹത്തിനെതിരെ കേസുകൾ നിലനിൽക്കുന്നുണ്ട്.
മറ്റു കുറ്റവാളികളുടെ പശ്ചാത്തലങ്ങളും പോലീസ് അന്വേഷിച്ചു വരികയാണ്. ശേഷിക്കുന്ന കുറ്റവാളികളെ കണ്ടെത്താനുനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയെന്ന് പോലീസ് അറിയിച്ചു. നിരവധി സ്ഥലങ്ങളിൽ അധികൃതർ റെയ്ഡ് നടത്തിയിട്ടുണ്ട്. രണ്ട് മോട്ടോർ സൈക്കിളുകൾ, 3 മൊബൈൽ ഫോണുകൾ ഒരു നാടൻ തോക്ക്, ഉണ്ട എന്നിവയും പോലീസ് കുറ്റവാളികളിൽ നിന്ന് കണ്ടെടുത്തു.
Also Read- പിറന്നാള്‍ ആഘോഷിച്ചില്ല; തമിഴ്നാട്ടിൽ ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി
ഉത്തർപ്രദേശിലെ പ്രതാപ്ഗഢിൽ കഴിഞ്ഞ ദിവസം 22 കാരിയായ വധുവിന്റെ കുടുംബം വരനെയും സുഹൃത്തുക്കളെയും ബന്ദികളാക്കി വെച്ചിരുന്നു. മദ്യപിച്ച വരനും സുഹൃത്തുക്കളും വധുവിനെ സ്റ്റേജിൽ വെച്ച് നൃത്തം ചെയ്യാൻ പിൻവലിച്ചതിനെ തുടർന്നായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ ആളുകൾക്ക് മുന്നിൽ വെച്ച് അവഹേളിച്ചു എന്ന് തോന്നിയതിനെ തുടർന്ന് വധു വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതിയുടെ കുടുംബാംഗങ്ങൾ വരനെയും സുഹൃത്തുക്കളെയും ബന്ദികളാക്കി വെച്ചു. വിവാഹ സമ്മാനമായി ലഭിച്ച സമ്മാനങ്ങൾ മടക്കി കൊടുത്തതിന് ശേഷമാണ് അവരെ വിട്ടയച്ചത്.
