പിറന്നാള്‍ ആഘോഷിച്ചില്ല; തമിഴ്നാട്ടിൽ ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി

Last Updated:

കോവിഡ് സാഹചര്യത്തിലാണ് പിറന്നാൾ ആഘോഷം വേണ്ടെന്ന് പ്രസന്ന തീരുമാനിച്ചത്. അടുത്ത വര്‍ഷം പിറന്നാൾ ആഘോഷിക്കാമെന്ന് പറഞ്ഞെങ്കിലും നാദിയ അംഗീകരിച്ചില്ല.

News18
News18
ചെന്നൈ: പിറന്നാള്‍ ആഘോഷിക്കാന്‍ തയeറാകാത്തതിന്റെ പേരിലുണ്ടായ വഴക്കിനൊടുവിൽ  ഡി.എം.കെ വക്താവിന്റെ നേതാവിന്റെ ഭാര്യ ജീവനൊടുക്കി. ഡി.എം.കെ. വക്താവ് തമിഴന്‍ പ്രസന്നയുടെ ഭാര്യ നാദിയയെ(35) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. നാദിയയുടെ പിറന്നാൾ ചൊവ്വാഴ്ചയായിരുന്നു . പിറന്നാൽ ആഘോൽമാക്കണമെന്ന് നാദിയ ഭർത്താവിനോട് ആവശ്യപ്പെട്ടു. എന്നാൽ പ്രസന്ന അതിന് തയാറായില്ല. ഇതേത്തുടര്‍ന്നുള്ള വഴക്കാണ് നാദിയയുടെ മരണത്തില്‍ കലാശിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കോവിഡ് സാഹചര്യത്തിലാണ് പിറന്നാൾ ആഘോഷം വേണ്ടെന്ന് പ്രസന്ന തീരുമാനിച്ചത്. അടുത്ത വര്‍ഷം പിറന്നാൾ ആഘോഷിക്കാമെന്ന് പറഞ്ഞെങ്കിലും നാദിയ അംഗീകരിച്ചില്ല. തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നീട് മുറിയില്‍ കയറി വാതിലടച്ച നാദിയ രാവിലെയായിട്ടും പുറത്തിറങ്ങിയില്ല. തുടർന്ന് വാതില്‍പൊളിച്ച് ഉള്ളില്‍ കയറിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
advertisement
സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാദിയയുടെ അച്ഛന്‍ രവിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത കൊടുങ്ങയ്യൂര്‍ പോലീസ് പ്രസന്നയെ ചോദ്യം ചെയ്തു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ ) -022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
advertisement

'ജനങ്ങൾ പട്ടിണിയിൽ'; ലക്ഷദ്വീപിൽ ഭക്ഷ്യ കിറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നാൽപതോളം ദിവസമായി തുടരുന്ന കർഫ്യൂ മൂലം ലക്ഷദ്വീപിലെ ജനങ്ങൾ പട്ടിണിയിലാണെന്നും അവർക്കു ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കിറ്റ് വിതരണം ചെയ്യാൻ കേന്ദ്രസർക്കാരിനു നിർദേശം നൽകണമെന്നതാണ് ഹർജിയിലെ ആവശ്യം. അമിനി ദ്വീപ് നിവാസിയും ലക്ഷദ്വീപ് വഖഫ് ബോർഡ് മുൻ അംഗവുമായ കെ.കെ. നസീഹ് നൽകിയ ഹർജി ഇന്നു പരിഗണിക്കും.
advertisement
ജനങ്ങൾ പണവും ഭക്ഷണവുമില്ലാതെ വലയുകയാണ്. കർഫ്യൂ മൂലം കവരത്തിയിലും അമിനി ദ്വീപിലുമെല്ലാം കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്നും ഹർജിയിൽ പറയുന്നു. യാത്രയ്ക്കു കർശന നിയന്ത്രണമുള്ളതിനാൽ സന്നദ്ധ സംഘടനകൾക്കും സഹായം എത്തിക്കുന്നതിൽ  പരിമിതിയുണ്ട്. ദ്വീപിലെ 80% ജനങ്ങളും ദിവസക്കൂലിക്കാരാണ് . പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിനും പരിഹാരം കണ്ടെത്താൻ അധികൃതർ നടപടിയെടുക്കുന്നില്ല. ജനുവരി 4 വരെ ലക്ഷദ്വീപിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും ഇതിനു ശേഷം 8,667 പേർക്ക് കോവിഡ് ബാധയുണ്ടായെന്നും 38 പേർ മരിച്ചെന്നും ഹർജിയിൽ പറയുന്നു.
advertisement
പൊതുവിപണിയിൽ നിന്നു ഭക്ഷ്യധാന്യങ്ങൾ വാങ്ങാനായി ദ്വീപ് നിവാസികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ഇടണമെന്ന ആവശ്യവുമുണ്ട്. അതിനിടെ, കർഫ്യൂ മൂലം ബുദ്ധിമുട്ടുന്ന ദ്വീപ് നിവാസികൾക്കു സാമ്പത്തിക സഹായവും ഭക്ഷ്യ കിറ്റുകളും നൽകാൻ നടപടി വേണമെന്ന‌് ആവശ്യപ്പെട്ടു കവരത്തി, ആന്ത്രോത്ത് ദ്വീപ് പഞ്ചായത്തുകൾ കലക്ടർക്കും ദ്വീപു ഭരണകൂടങ്ങൾക്കും കത്തു നൽകി.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പിറന്നാള്‍ ആഘോഷിച്ചില്ല; തമിഴ്നാട്ടിൽ ഡി.എം.കെ. നേതാവിന്റെ ഭാര്യ ജീവനൊടുക്കി
Next Article
advertisement
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
നിലമ്പൂർ പാട്ടുത്സവിൽ 'മലബാർ സുൽത്താനായി' വാരിയംകുന്നൻ; പ്രതിഷേധവുമായി ബിജെപി
  • നിലമ്പൂർ പാട്ടുത്സവിൽ വാരിയംകുന്നനെ മലബാർ സുൽത്താനായി അവതരിപ്പിച്ച ഗാനത്തിനെതിരെ പ്രതിഷേധം.

  • 1921 മലബാർ കലാപം അനുഭവിച്ചിടമായ നിലമ്പൂരിൽ വാരിയംകുന്നനെ പ്രകീർത്തിച്ച ഷോ ബിജെപിയെ ചൊടിപ്പിച്ചു.

  • വാഴ്ത്തുപാട്ടുകൾ ജമാഅത്തെ ഇസ്ലാമിയ, മുസ്ലിം ലീഗ് അജണ്ടയെന്ന് ബിജെപി നേതാവ് ആരോപിച്ചു.

View All
advertisement